നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty wishes Adoor | അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിൽ ആദരവുമായി മമ്മൂട്ടി; ആനിമേഷൻ വീഡിയോ

  Mammootty wishes Adoor | അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിൽ ആദരവുമായി മമ്മൂട്ടി; ആനിമേഷൻ വീഡിയോ

  'ലോക സിനിമക്ക് മലയാളം നൽകിയ കരുത്ത്'. അടൂരിന് ആദരവുമായി മമ്മൂട്ടി

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ക്യാൻവാസിൽ ഡോ: ബാലുവും, ബഷീറും, ഭാസ്കര പട്ടേലറുമായി നിറഞ്ഞാടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആദരം. അടൂരിന്റെ സിനിമകളുടെ ചരിത്രം വിളിച്ചോതുന്ന ഗ്രാഫിക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അടൂരിന് പിറന്നാൾ ആശംസിച്ചത്.

   ഈ വീഡിയോയ്ക്ക് പിന്നിൽ അടൂർ ചിത്രങ്ങളുടെ ഭാഗമായ നടൻ കൃഷ്ണൻ ബാലകൃഷ്ണനും സുഹൃത്ത് സുധീർ പി.വൈയുമാണ്. "അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഒരു ടീസർ വേണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ സുഹൃത്ത് സുധീറും ചേർന്ന് തയാറെടുപ്പുകൾ നടത്തി. നാല് ദിവസങ്ങൾ കൊണ്ടാണ് വീഡിയോ തീർത്തത്. സുധീറിന്റെതാണ് ഗ്രാഫിക്കുകൾ. ആദ്യം ചില മ്യൂസിക് ശകലങ്ങൾ ഉൾപ്പെടുത്തി. അത് ശരിയാകാതെ വന്നപ്പോൾ സംഗീത സംവിധായകൻ ജെമിനി ഉണ്ണികൃഷ്ണൻ തീം മ്യൂസിക് പ്രത്യേകം ചെയ്യുകയായിരുന്നു. സുധീറിന്റെ സുഹൃത്ത് വഴിയാണ് മമ്മുക്കയുടെ പക്കൽ വീഡിയോ എത്തിയത്. നമ്മൾ കൊളാഷ് ആയി ചെയ്തത് ചരിത്രം പറയുന്ന രീതിയിൽ മാറ്റിയത് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ്," കൃഷ്ണൻ പറഞ്ഞു. ഒരു പെണ്ണും രണ്ടാണും, പിന്നെയും, സുഖാന്ത്യം തുടങ്ങിയ അടൂർ ചിത്രങ്ങളിൽ കൃഷ്ണൻ വേഷമിട്ടിട്ടുണ്ട്.   വീഡിയോ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി പുറത്തിറങ്ങി.
   Published by:user_57
   First published:
   )}