Mamtha Mohandas | 'മംമ്ത മോദി' അങ്ങനെയുമൊരു പേരോ? ആ പേര് വിളിച്ച് ശ്രിന്ദ
- Published by:user_57
- news18-malayalam
Last Updated:
Mamtha Mohandas gets a funny name Mamtha Modi from Srinda | മംമ്ത മോഹൻദാസ് എങ്ങനെ 'മംമ്ത മോദിയായി'? വീഡിയോയുമായി താരം ഇൻസ്റ്റഗ്രാമിൽ
തനിക്കു പുതിയ പേര് കിട്ടിയതിന്റെ പ്രഖ്യാപനവുമായി നടി മംമ്ത മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ. ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കിടയിലാണ് രസകരമായ ഒരു വീഡിയോയുമായി മംമ്ത പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.
സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് പകരമായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് മംമ്തയുടെ പുതിയ സംരംഭം. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രൊഡക്ഷൻ ഹൗസിന്റെ സവിശേഷതായി മംമ്ത മോഹൻദാസ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം, അതായത് നവംബർ അഞ്ചിന് എല്ലാവരും ഒത്തുകൂടും എന്ന് പറഞ്ഞ ശേഷമാണ് മംമ്തയെ കൂട്ടുകാർ ഇടംവലം നിന്ന് കളിയാക്കാൻ തുടങ്ങിയത്. ബാൽക്കണിയിലാണോ അതോ വേറെവിടെങ്കിലുമാണോ എന്ന് കൂട്ടത്തിലൊരാൾ. രണ്ട് മണിക്കൂർ അല്ലെങ്കിൽ മൂന്നു മണിക്കൂറിനു ശേഷം പറയാമെന്നായി മംമ്ത. പോരേ പൂരം? പറഞ്ഞ് പറഞ്ഞ് ഒടുവിൽ എല്ലാവരും കൂടി മംമ്തയെ പ്രധാനമന്ത്രി മംമ്ത മോദിയാക്കി. ശ്രിന്ദയാണ് മംമ്തയ്‌ക്കു ഈ പേര് നൽകിയതും. ആ വീഡിയോ ചുവടെ:
advertisement
advertisement
ഇനിയുമൊരുപാട് കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്കാകുമെന്ന് പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ മംമ്ത പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മംമ്‌തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശീയ പുരസ്‌കാര ജേതാക്കൾ അണിനിരക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2020 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mamtha Mohandas | 'മംമ്ത മോദി' അങ്ങനെയുമൊരു പേരോ? ആ പേര് വിളിച്ച് ശ്രിന്ദ