മണിരത്നം, രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ ഓസ്‌കറിൽ വോട്ട്; അക്കാദമിയിൽ അംഗത്വം
- Published by:Rajesh V
- news18-malayalam
Last Updated:
എം എം കീരവാണി, സാബു സിറിൽ, കെ കെ സെന്തിൽ കുമാർ, സിദ്ധാർത്ഥ് റോയ് കപൂർ, ചൈതന്യ തംഹാനെ, ഷൗനക് സെൻ എന്നിവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്
2023ലെ തങ്ങളുടെ 398 അംഗ പട്ടികയുടെ ഭാഗമാകാൻ ചലച്ചിത്ര രംഗത്തെ കലാകാരന്മാരെ ക്ഷണിച്ച് അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ആർട്‌സ്. ഓസ്കർ നേടിയ ആർആർആർ ടീമിലെ രാംചരൺ, ജൂനിയര്‍ എൻടിആര്‍, എം എം കീരവാണി, ചന്ദ്രബോസ്, പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിൽ, ഛായാഗ്രഹാകൻ സെന്തിൽ കുമാർ എന്നിവരാണ് അക്കാദമിയിലേക്ക് ക്ഷണിക്കപ്പെട്ടത്. ഇവരെക്കൂടാതെ മണിരത്നം, കരൺ ജോഹർ, ചൈതന്യ തംഹാനെ, ഷൗന സെൻ, സിദ്ധാർഥ് റോയ് കപൂർ തുടങ്ങിയവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
398 പേരെയാണ് പുതിയതായി അക്കാദമി അംഗങ്ങളായി ക്ഷണിച്ചിരിക്കുന്നത്. ഓസ്റ്റിൻ ബട്ട്ലർ, ടെയ്‌ലർ സ്വിഫ്റ്റ്, എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ് താരം കെ ഹുയു ക്യൂവാൻ എന്നിവരും പട്ടികയിലുണ്ട്. അക്കാദമിയിൽ ഇപ്പോൾ പതിനായിരത്തിലധികം അംഗങ്ങളുണ്ട്. ഈ അംഗങ്ങൾക്ക് വാർഷിക ഓസ്‌കാർ ചടങ്ങിനുള്ള നോമിനികൾക്ക് വോട്ടുചെയ്യുന്നത് ഉൾപ്പെടെ വിവിധ റോളുകൾ ഉണ്ടായിരിക്കും.
advertisement
‘ഈ കലാകാരന്മാരെയും പ്രൊഫഷണലുകളെയും തങ്ങളുടെ അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അക്കാദമി അഭിമാനിക്കുന്നു. അവർ സിനിമാ മേഖലകളിലുടനീളമുള്ള അസാധാരണമായ ആഗോള പ്രതിഭകളെ പ്രതിനിധീകരിക്കുന്നു, കൂടാതെ ചലച്ചിത്രങ്ങളുടെ കലകളിലും ശാസ്ത്രങ്ങളിലും ലോകമെമ്പാടുമുള്ള സിനിമാ ആരാധകരിലും സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അക്കാദമി സി ഇ ഒ ബിൽ ക്രാമർ, പ്രസിഡന്റ് ജാനറ്റ് യാങ് എന്നിവർ പറഞ്ഞു.
മികച്ച ഗാനത്തിനുള്ള ഓസ്കർ അവാർഡ് ഈ വർഷമാണ് ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനം സ്വന്തമാക്കിയത്. മികച്ച ഡോക്യുമെന്ററി ആയി ദ എലിഫന്റ് വിസ്പറേഴ്സ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷൗനക് സെന്നിന്റെ ഓൾ ദാറ്റ് ബ്രീത്ത് മികച്ച ഡോക്യുമെന്ററി വിഭാഗത്തിലും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
advertisement
ക്ഷണിക്കപ്പെട്ടവരിൽ 22 ഓസ്‌കർ ജേതാക്കളും 76 നോമിനികളും ഉൾപ്പെടുന്നു. ഈ വർഷത്തെ ക്ഷണിതാക്കളിൽ ഭൂരിഭാഗവും യുഎസിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഹോളി സ്‌പൈഡർ സ്റ്റാർ സാർ അമീർ – ഇബ്രാഹിമി, ട്രയാംഗിൾ ഓഫ് സാഡ്‌നെസിലെ ഡോളി ഡി ലിയോൺ, ഷോപ്പിഫ്‌റ്റേഴ്‌സ് സകുര ആൻഡോ, ഫാന്‍റം ത്രെഡ് താരം വിക്കി ക്രീപ്‌സ്. പാർക്ക് ഹേ-ഇൽ എന്നിവർ പട്ടികയിലുണ്ട്. ലഷാന ലിഞ്ച്, നിക്കോളാസ് ഹോൾട്ട്, ബിൽ ഹാഡർ, പോൾ റെയ്‌സർ, സെൽമ ബ്ലെയർ, ദി ഗൂണീസ് നടൻ റോബർട്ട് ജോൺ ഡേവി എന്നിവരാണ് പട്ടികയിലെ മറ്റ് ഹോളിവുഡ് അഭിനേതാക്കൾ.
advertisement
അതേസമയം നിലവിൽ പതിനായിരത്തിലധികം അംഗങ്ങളാണ് അക്കാദമിയിൽ ഉള്ളത്. 2023 ക്ലാസിലെ അംഗങ്ങളിൽ 40 ശതമാനം സ്‌ത്രീകളാണെന്ന് അക്കാദമി പറഞ്ഞു. പ്രാതിനിധ്യമില്ലാത്ത വംശീയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് 34 ശതമാനം പേർ. 52 ശതമാനം യുഎസിന് പുറത്തുള്ള 50 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവരാണെന്നും അക്കാദമി പറഞ്ഞു. അടുത്ത വർഷത്തെ ഓസ്‌കർ പ്രഖ്യാപനം മാർച്ച് 10 നാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 29, 2023 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മണിരത്നം, രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ ഓസ്‌കറിൽ വോട്ട്; അക്കാദമിയിൽ അംഗത്വം