Manichitrathazhu|'ഒരു മുറൈ വന്ത് പാർത്തായാ ' എടുത്തപ്പോൾ വെറുതേ പറഞ്ഞ ആ കാര്യത്തിന് ഇന്നസെന്റ് രുദ്രയ്ക്ക് കൊടുത്ത ഉപദേശം
- Published by:Ashli Rajan
- news18-malayalam
Last Updated:
സഹപ്രവർത്തകരേയും ലൊക്കേഷനിൽ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റ് സ്വയം ചിരിക്കില്ലായിരുന്നു. ഞാൻ ആ സമയത്ത് കാഷ്വൽ ആയിട്ട് പറഞ്ഞതാണ് 'അയ്യോ ഇതെന്താ...
പ്രേക്ഷകരെ ചിരിയിലൂടേയും ചിന്തയിലൂടേയും നയിച്ച മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ഇന്നസെന്റ്. കാഴ്ച്ചക്കാരെ മാത്രമല്ല തന്‍റെ സഹപ്രവർത്തകരേയും ലൊക്കേഷനിൽ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റ് സ്വയം ചിരിക്കില്ലായിരുന്നുവെന്ന് പറയുകയാണ് മണിച്ചിത്രത്താഴിലെ അല്ലിയെന്ന രുദ്ര. താൻ ചെയ്യുന്ന ജോലിയിൽ സ്വയം അർപ്പിക്കുന്ന അദ്ദേഹം തനിക്ക് മണിചിത്രത്താഴ് സെറ്റിൽ വെച്ച് തന്ന ഉപദേശത്തെക്കുറിച്ച് ന്യൂസ് 18 മലയാളത്തോട് പറയുകയാണ് താരം.
വെറുതേ പറഞ്ഞ വാക്കിന് കിട്ടിയ വലിയ ഉപദേശം
തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കുന്ന ആളാണ് ഇന്നസെന്റ് ചേട്ടൻ. പക്ഷേ അദ്ദേഹം മാത്രം ചിരിക്കില്ലായിരുന്നു ഉള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ക്ലൈമാക്സ് സീനിലുള്ള'ഒരു മുറൈ വന്ത് പാർത്തായാ ' സോങ് മൊത്തം ഷൂട്ട് ചെയ്ത രാത്രി എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ സോങ് ഒരുപാട് സമയമെടുത്താണ് ഷൂട്ട് ചെയ്തത്. ശോഭന ചേച്ചിയെ സംബന്ധിച്ച് ഒരു സാധാരണ ആയിട്ടുള്ള ഒരു ഡാൻസ് അല്ല അത്. വ്യത്യസ്തമായ മൂഡിൽ നടക്കുന്ന ഒരു നൃത്തമാണ്.
advertisement
ആ ഒരു സമയത്ത് ഞങ്ങളെല്ലാവരും സ്വന്തം ഷൂട്ടിന് വേണ്ടി കുറെ മണിക്കൂറുകൾ വെയ്റ്റ് ചെയ്യേണ്ടി വന്നു. അങ്ങനെ ഷോട്ട് വൈകിയപ്പോൾ ഞാൻ ആ സമയത്ത് കാഷ്വൽ ആയിട്ട് പറഞ്ഞതാണ് 'അയ്യോ ഇതെന്താ ഇത്ര നേരമായിട്ടും ഷോട്ട് വരാത്തത്' എന്ന്. രാത്രി വളരെ വൈകിയിട്ടുണ്ടായിരുന്നു അപ്പോഴൊക്കെയും ഒരു മുറൈ വന്ത് പാർത്തായ ഡാൻസിന്റെ ഷോർട്സ് എടുത്തുകൊണ്ടിരിക്കുകയാണ്.
ALSO READ: ഈ അല്ലിക്കാണ് ഗംഗ അന്ന് ആഭരണം എടുക്കാൻ പോയത്; മണിച്ചിത്രത്താഴ് ഓർമ്മകളുമായി രുദ്ര
അപ്പോൾ ഇന്നസെന്റ് ചേട്ടൻ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. 'കുട്ടി നമ്മളിവിടെ അഭിനയിക്കാൻ ആണ് വന്നത് അവര് ഷോട്ട് എടുത്താലും ഇല്ലെങ്കിലും നമ്മൾ ഇവിടെ ഉണ്ടാവണം. അവര് 10 മണിക്ക് വിളിച്ചാലും 12 മണിക്ക് വിളിച്ചാലും ഇനി നാളെ രാവിലെ വിളിച്ചാലും ആ സമയത്ത് അഭിനയിക്കാൻ നമ്മൾ ഇവിടെ ഉണ്ടാവുക ഉള്ളതാണ് നമ്മുടെ ജോലി. അതാണ് കമ്മിറ്റ്മെന്റ്. ഈ കാര്യം മോൾ എപ്പോഴും മനസ്സിൽ ഓർത്ത് വെക്കണം' എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഞാൻ ജീവിതത്തിൽ എപ്പോഴും ഓർക്കാറുണ്ട്.
advertisement
അല്ലി എന്ന കഥാപാത്രം ആ സിനിമയിൽ ഒരു സപ്പോർട്ടിംഗ് കാരക്ടറാണ് പക്ഷേ ആ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിൽ അല്ലിക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്. അല്ലിക്ക് ആഭരണം എടുക്കണ്ടേ എന്നുള്ള ആ ഒരു ഡയലോഗാണ് ആ സിനിമയെ പിന്നെ വേറെ ലെവലിലേക്ക് കൊണ്ടുപോയത്. മലയാളികൾ ഇപ്പോഴും എന്നെ കണ്ടു കഴിഞ്ഞാൽ ആദ്യം ചോദിക്കുക അല്ലി അല്ലെ എന്നാണ്. അവർക്ക് രുദ്രയെ ഒന്നും അറിയില്ല അവർക്ക് ഇപ്പോഴും മനസ്സിൽ അല്ലി തന്നെയാണ് ഉള്ളത്. ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതിൽ സത്യം പറഞ്ഞാൽ എനിക്ക് നല്ല അഭിമാനവും തോന്നുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 14, 2024 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Manichitrathazhu|'ഒരു മുറൈ വന്ത് പാർത്തായാ ' എടുത്തപ്പോൾ വെറുതേ പറഞ്ഞ ആ കാര്യത്തിന് ഇന്നസെന്റ് രുദ്രയ്ക്ക് കൊടുത്ത ഉപദേശം