നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'അന്ന് മമ്മൂട്ടിയുടെ അനുജൻ, ഇന്ന് ദുൽഖറിന്റെ ചേട്ടൻ': പോസ്റ്റുമായി മനോജ്‌ കെ ജയൻ

  'അന്ന് മമ്മൂട്ടിയുടെ അനുജൻ, ഇന്ന് ദുൽഖറിന്റെ ചേട്ടൻ': പോസ്റ്റുമായി മനോജ്‌ കെ ജയൻ

  വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

  Manoj K Jayan, Dulquer Salman

  Manoj K Jayan, Dulquer Salman

  • News18
  • Last Updated :
  • Share this:
   ആദ്യം അച്ഛന്റെ അനിയനായി, ഇപ്പോൾ ഇതാ മകന്റെ ചേട്ടനായി. സംഭവം കുറച്ച് സിനിമാറ്റിക് ആണ്. അതുകൊണ്ടു തന്നെ ആ സന്തോഷം മനോജ് കെ ജയൻ മനസ് നിറഞ്ഞ് പങ്കുവയ്ക്കുകയും ചെയ്തു. ഇൻസ്‌റ്റഗ്രാമിലാണ് ആ സന്തോഷം മനോജ് കെ ജയൻ പങ്കുവച്ചത്.

   ദുൽഖർ സൽമാൻ നായകനായി എത്തുന്ന 'സല്യൂട്ട്' സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ദുൽഖർ സൽമാനും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ ചേട്ടന്റെ വേഷത്തിലാണ് മനോജ് കെ ജയൻ എത്തുന്നത്.

   യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും ഏറ്റുമുട്ടി SFI പ്രവർത്തകർ; സംഘർഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം

   2005ൽ പുറത്തിറങ്ങിയ രാജമാണിക്യം എന്ന സിനിമയിൽ മമ്മൂട്ടിയുടെ അനുജനായി മനോജ് കെ ജയൻ വേഷമിട്ടിരുന്നു. എന്നാൽ, അന്ന് ഒരു തരത്തിലും ദുൽഖറിന്റെ ചേട്ടനായി ഒരു സിനിമയിൽ വേഷമിടുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മനോജ് കെ ജയൻ. ഇതൊരു അപൂർവ ഭാഗ്യമാണെന്നും മനോജ് കെ ജയൻ ഓർത്തെടുക്കുന്നു.

   ദുൽഖർ എന്തൊരു സ്വീറ്റ് പേഴ്സണാണെന്നും തന്റെ കുറിപ്പിൽ അദ്ദേഹം പറയുന്നു. റോഷൻ ആൻഡ്രൂസിനെ ബ്രില്യന്റ് ഡയറക്ടർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമിയിലെ വേഷത്തിൽ ദുൽഖറിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മനോജ് കെ ജയന്റെ കുറിപ്പ്.

   'ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്'; വൈറലായി റാഞ്ചി IIM ലെ അസിസ്റ്റന്റ് പ്രൊഫസറുടെ വീട്

   മനോജ് കെ ജയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്,

   'ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് 'Salute' എന്ന എന്റെ പ്രിയപ്പെട്ട സിനിമ pack up ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല 2021-ൽ, ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം

   ദുൽഖർ. എന്തൊരു Sweet person ആണ് മോനെ നീ...Loveyou.. Dear റോഷൻ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ. എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

   എന്നിലെ നടന് തന്ന കരുതലിനും Supportനും നൂറു നന്ദി. my brilliant Director. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി, കാരണം, നവ മലയാള സിനിമയിലെ ഏറ്റവും awesome ആയിട്ടുള്ള script writers ആണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു, Thank you Dear Bobby and Sanjay.

   Big thanks to my Co Actors DOP..Aslam. wayfarer Films and all other Crew members. Thank you all.'


   View this post on Instagram


   A post shared by Manoj K Jayan (@manojkjayan)


   വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ബോബി - സഞ്ജയ് ആണ് തിരക്കഥ. വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്.

   ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയനെ കൂടാതെ അലൻസിയാർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു.
   Published by:Joys Joy
   First published:
   )}