'ജനങ്ങൾക്ക് എന്നെ അറിയാം'; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മൻസൂർ അലി ഖാൻ
- Published by:Sarika KP
- news18-malayalam
Last Updated:
മാപ്പു പറയാൻ എന്തു തെറ്റാണു ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർഥം ആണോയെന്നും മൻസൂർ അലി ഖാൻ ചോദിച്ചു.
ചെന്നൈ: നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിനു പിന്നാലെ താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് താരസംഘടന മുന്നോട്ട് വന്നിരുന്നു. എന്നാൽ മാപ്പുപറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. താരത്തെപറ്റ് താൻ മോശമായൊന്നും സംസാരിച്ചിട്ടില്ലെന്നും പിന്നെന്തിന് മാപ്പുപറയണമെന്നും അദ്ദേഹം ചോദിച്ചു.
സരക്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാൻ താൻ മാപ്പുചോദിക്കില്ലെന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു നടപടി താരസംഘടനയുെടെ ഭാഗത്ത് തനിക്കെതിരെ എടുക്കുന്നതിനു മുമ്പ് തന്നോടൊരു വാക്കുപോലും ചോദിച്ചില്ലെന്ന് നടൻ കുറ്റപ്പെടുത്തി. നാലുമണിക്കൂറിനുള്ളിൽ നോട്ടിസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.
മൻസൂർ അലി ഖാനെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണോ എല്ലാവരുടേയും ശ്രമം? ഇതിലെന്താണ് ന്യായം? യൂട്യൂബ് ചാനലുകൾ എന്തും ചെയ്തോട്ടേ. ജനങ്ങൾക്ക് എന്നെ അറിയാം. സിനിമയിൽ റേപ്പ് സീനുകൾ ചെയ്യുന്നത് യഥാർത്ഥമാണോ? ആളുകളെ കൊല്ലുന്ന രംഗമെടുക്കുന്നത് യഥാർത്ഥമാണോ? – മൻസൂർ അലി ഖാൻ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 21, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജനങ്ങൾക്ക് എന്നെ അറിയാം'; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മൻസൂർ അലി ഖാൻ