'മാർക്കോ' ടീമിന്റെ മൂന്നാമത്തെ പടം മമ്മൂട്ടിക്കൊപ്പം; സംവിധാനം ഖാലിദ് റഹ്മാൻ
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സുപ്രധാന പ്രഖ്യാപനം നടന്നു. മമ്മൂട്ടി നായകനായ 'ഉണ്ട' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഖാലിദ് റഹ്മാൻ
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ പ്രേക്ഷകരേവരും ഏറ്റെടുത്ത 'മാർക്കോ', റിലീസിനൊരുങ്ങുന്ന 'കാട്ടാളൻ' എന്നീ സിനിമകള്‍ക്ക് പിന്നാലെ മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന (Mammootty) സിനിമയുടെ സംവിധാനം മലയാള യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ് (Khalid Rahman). സിനിമയുടെ നിർമ്മാണം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സുപ്രധാന പ്രഖ്യാപനം നടന്നു. മമ്മൂട്ടി നായകനായ 'ഉണ്ട' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഖാലിദ് റഹ്മാൻ.
മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. 'ഉണ്ട' എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
advertisement
ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' റിലീസിനായി ഒരുങ്ങുകയാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ : ആതിര ദിൽജിത്ത്.
advertisement
Summary: After the films 'Marco' and 'Kaattalan', which were well-received by the audience, Cubes Entertainments is coming up with its third film. The film, which stars Malayalam megastar Mammootty, is directed by Khalid Rahman, a prominent young Malayalam director. The film is produced by Cubes Entertainments' Shareef Mohammed. The big-budget film, which is being made as a tribute to Mammootty, was announced. Khalid Rahman is the director of the film 'Unda' starring Mammootty
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 22, 2025 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മാർക്കോ' ടീമിന്റെ മൂന്നാമത്തെ പടം മമ്മൂട്ടിക്കൊപ്പം; സംവിധാനം ഖാലിദ് റഹ്മാൻ








