അമല വിളിക്കുന്നു.. തനിച്ചൊന്നു കാണാൻ

Last Updated:
നിങ്ങൾ ദുബായിയിൽ ഉണ്ടോ? അമല പോൾ ഇപ്പോൾ ഇവിടെയുണ്ട്. ഇനി നേരെ ഇൻസ്റാഗ്രാമിലേക്കു വിട്ടോ. അമലയുടെ പ്രൊഫൈലിലെ വീഡിയോ ഷെയർ ചെയ്തു കൂട്ടുകാരെ ടാഗ് ചെയ്‌താൽ ഒരു പക്ഷെ നിങ്ങൾക്കു അമലയുമായൊരു സ്വകാര്യ കൂടി കാഴ്ചക്ക് അവസരം ലഭിച്ചേക്കും! നടി തന്നെയാണ് ആ അപ്രതീക്ഷിത അതിഥിക്കായി വീഡിയോ പോസ്റ്റ് ചെയ്തത്.
advertisement
അച്ചായൻസിനു ശേഷം അമലയെ മലയാളത്തിൽ കണ്ടില്ലെങ്കിലും മറ്റു ഭാഷകളിൽ സജീവമാണു. അടുത്തിടെ ആഡൈ എന്ന തമിഴ് ചിത്രത്തിൽ അതീവ ഗ്ലാമറസ്സായി എത്തി ഞെട്ടിച്ചിരുന്നു നടി. ശരീരമാകെ മുറിവേറ്റു, വസ്ത്രങ്ങൾ പിന്നി കീറി, ആക്രമിക്കപ്പെട്ട രീതിയിലെ ഫസ്റ്റ് ലുക് ഉണ്ടാക്കിയ ഞെട്ടൽ അത്ര ചെറുതല്ല. മറ്റൊരു ചിത്രമായ രാക്ഷസൻറെ പ്രചാരണ പരിപാടികൾക്കു കൂടിയാണ് നടി ഇവിടെ എത്തിയിരിക്കുന്നത്. നാളെയാണ് റിലീസ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ സൈനുവെന്ന പ്രധാന കഥാപാത്രമാണു അമല.
advertisement
ഇനി ആ പ്രത്യേക കൂടികാഴ്‌ചക്കു അവസരം ലഭിക്കുന്ന ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി നിങ്ങൾ അല്ലെങ്കിൽ വിഷമിക്കേണ്ട. നാളെ രാത്രി എട്ടു മണിക്ക് ദുബായ് ടിയേറാ സിറ്റി സെന്ററിൽ ആരാധകരെ കാണാൻ അമലയെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
അമല വിളിക്കുന്നു.. തനിച്ചൊന്നു കാണാൻ
Next Article
advertisement
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
  • ഡൽഹി കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ 7 സീറ്റും ബിജെപി നേടി.

  • ആം ആദ്മി പാർട്ടി 3 സീറ്റുകളും കോൺഗ്രസും ഫോർവേഡ് ​ബ്ലോക്കും ഓരോ സീറ്റുകളും നേടി.

  • 250 സീറ്റുകളുള്ള ഡൽഹി കോർപറേഷനിൽ 116 സീറ്റുകളാണ് ഇപ്പോൾ ബിജെപിക്കുള്ളത്.

View All
advertisement