#മീ ടൂ: ലൈംഗികാതിക്രമണം ആരോപിക്കപ്പെടുന്ന പുരുഷന്മാർ പ്രതികരിക്കണം, കമൽ ഹാസൻ
Last Updated:
തങ്ങൾക്കെതിരെ സ്ത്രീകൾ ലൈംഗികാക്രണം ആരോപിക്കുമ്പോൾ പുരുഷന്മാർ പ്രതികരിക്കണമെന്ന് കമൽ ഹാസൻ. #മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കമൽ അഭിപ്രായം പ്രകടിപ്പിച്ചത്. തൊഴിലിടങ്ങളിൽ നേരിട്ട അപമാനം തുറന്നു പറഞ്ഞു കൂടുതൽ സ്ത്രീകൾ രംഗത്ത് വരുന്നതോടു കൂടി മീ ടൂ ശക്തിപ്പെടുകയാണ്. അവർക്കു പിന്തുണയർപ്പിച്ചു ഒട്ടനവധി മേഖലകളിൽ നിന്നും വ്യക്തികൾ രംഗത്തെത്തുന്നുണ്ട്.
"ആരോപണ വിധേയർ പ്രതികരിക്കണം" എന്നാണ് കമൽ പറഞ്ഞത്.
"എല്ലാവരും പ്രതികരിച്ചാൽ, അത് തെറ്റും അന്യായവുമാവും" മക്കൾ നീതി മയ്യം തലവൻ പറയുന്നു. "സ്ത്രീകൾ ന്യായമായി പരാതിപ്പെടുകയാണെങ്കിൽ അതിൽ തെറ്റില്ല."
ചലച്ചിത്ര രംഗത്തു നിന്നും അലോക് നാഥ്, നാനാ പടേക്കർ, കൈലാഷ് ഖേർ, രജത് കപൂർ, വികാസ് ഭൽ എന്നിവർ ഇതിനോടകം തന്നെ മീ ടൂ ആരോപണ വിധേയരായതാണ്. ഗാന രചയിതാവ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപദ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മുൻ കാലങ്ങളിലും സംഭവിച്ചിട്ടുണ്ടെന്ന് കമൽ സൂചിപ്പിച്ചു.
advertisement
ഹോളിവുഡിൽ വൻ സ്വീകാര്യത ലഭിച്ച മീ ടൂ, ഇന്ത്യയിൽ പ്രചാരം നേടിയതു നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ആരോപണവുമായി രംഗത്തു വന്നതോടെയാണ്. 2008 ൽ സിനിമാ ചിത്രീകരണത്തിനിടെ പടേക്കർ തന്നോടു സെറ്റിൽ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. തുടർന്ന്, നാനാ തുറകളിൽ നിന്നുമുള്ള സ്ത്രീകൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ, തങ്ങൾ നേരിട്ട അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2018 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
#മീ ടൂ: ലൈംഗികാതിക്രമണം ആരോപിക്കപ്പെടുന്ന പുരുഷന്മാർ പ്രതികരിക്കണം, കമൽ ഹാസൻ


