ബീച്ച് വെക്കേഷൻ ചിത്രങ്ങൾ പങ്കു വച്ച് സണ്ണി

Last Updated:
ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറില്ല സണ്ണി. എന്തു ചെയ്താലും ഒരു വാക്ക് അല്ലെങ്കിൽ ചിത്രം അവർക്കു വേണ്ടി പങ്കു വയ്ക്കാറുണ്ട് താരം. വെക്കേഷൻ ആസ്വദിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രങ്ങളാണ് സംസാര വിഷയം. മെക്സിക്കോയിൽ വെക്കേഷൻ ആസ്വാദിക്കുകയാണ് സണ്ണി ഇപ്പോൾ. ഒപ്പം ഭർത്താവ് ഡാനിയൽ വെബ്‌റുമുണ്ട്. മെക്സിക്കോയിലെ പ്രമുഖ അവധിക്കാല സ്ഥലമായ കാൻകനിൽ കടൽ കാറ്റ് കൊണ്ടും ഇളവെയിലേറ്റും നടക്കുന്ന സണ്ണിയാണ് ചിത്രങ്ങളിൽ.



 




View this post on Instagram




 

‪Ya know...just taking a walk...Cancun Mexico! Drop dead gorgeous ocean! ‬


A post shared by Sunny Leone (@sunnyleone) on



advertisement
കടലിന്റെ ഇളം നീല പശ്ചാത്തലത്തിൽ വെള്ള ബിക്കിനിയും ബീച്ച് ഹാറ്റും ധരിച്ച ചിത്രത്തിന് കീഴിൽ താൻ ഈ അവധിക്കാലം എത്രയേറെ ആസ്വദിക്കുന്നുവെന്നു പറയുന്നു സണ്ണി. "അതെ എനിക്കറിയാം, വെറുതെ നടക്കുകയാണ്. മെക്സിക്കോയിലെ കാൻകൻ. അത്യന്തം മനോഹരമാണ് ഈ സമുദ്രം," ചിത്രത്തിന് കീഴിലെ വാക്കുകൾ. പൂളിന്റെ കരകളിലുള്ള ചിത്രവുമുണ്ട്. കറുത്ത മോനോക്കിനിയും കണ്ണടയും വച്ച ചിത്രം ഇപ്രകാരമാണ് സണ്ണി തന്നെ വർണിക്കുന്നതു. "ദിനം മുഴുവനും ഫൺ."
100 കോടിക്കൊരുങ്ങുന്ന വീരമാദേവിയാണ് സണ്ണിയുടെ വരാനിരിക്കുന്ന ചിത്രം. തെന്നിന്ത്യയിൽ ആരാധിച്ചു പോരുന്ന വീരമാദേവിയായി സണ്ണി വരുന്നതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രത്തിലൂടെ സണ്ണി തമിഴ് തെലുങ്കു ഭാഷകളിലും അരങ്ങേറ്റം കുറിക്കുകയാണ്.
advertisement
വിവാദങ്ങൾക്കു നടുവിലും, സിനിമാലോകത്തു തന്റേതായിട്ടൊരിടം കണ്ടെത്തിയിട്ടുണ്ട് സണ്ണി. സെപ്റ്റംബറിൽ ലണ്ടനിൽ മാഡം തുസാഡ്‌സ് മെഴുകു മ്യൂസിയത്തിൽ അവരുടെ പ്രതിമ അനാശ്ചാദനം ചെയ്തിരുന്നു.  സണ്ണിയുടെ ജീവിതം ആസ്പദമാക്കി 'കരൺജീത് കൗർ - ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന വെബ് സീരീസ് പുറത്തിറങ്ങിയിരുന്നു. പഞ്ചാബി ചിത്രം ജാട്ട് ആൻഡ് ജൂലിയറ്റിന്റെ ഹിന്ദി പതിപ്പിലും ഇവർ അഭിനയിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബീച്ച് വെക്കേഷൻ ചിത്രങ്ങൾ പങ്കു വച്ച് സണ്ണി
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement