#മീ ടൂ: ഹൗസ് ഫുൾ ഷൂട്ടിംഗ് നിർത്തി വയ്ക്കാൻ അക്ഷയ്
Last Updated:
സംവിധായകനെതിരെ #മീ ടൂ വിവാദം ഉയർന്ന സാഹചര്യത്തിൽ താൻ നായകനാവുന്ന ഹൗസ് ഫുൾ 4 ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തി വയ്ക്കാൻ നിർമ്മാതാക്കളോടു അക്ഷയ് കുമാർ. ഇറ്റലിയിൽ നിന്നും തിരിച്ചു നാട്ടിലെത്തിയ നടൻ സംഭവ വികാസങ്ങൾ അറിയാൻ ഇടയായതോടെയാണു ഷൂട്ടിംഗ് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടത്. മുംബൈയിൽ ഷൂട്ടിംഗ് നടക്കാനിരിക്കവെയാണ് തീരുമാനം. ട്വിറ്ററിൽ തന്റെ നിലപാട് വ്യക്തമാക്കിയ അക്ഷയ്, സംവിധായകൻ സജിദ് ഖാനുമേൽ അന്വേഷണം ഉണ്ടാവുന്നതു വരെ ഷൂട്ടിംഗ് മുന്നോട്ടുകൊണ്ടു പോകണ്ടായെന്ന നിലപാടിലാണ്. ആരോപണ വിധേയനായ നാനാ പടേക്കറും ചിത്രത്തിലുണ്ടെന്നാണു സൂചന.
— Akshay Kumar (@akshaykumar) October 12, 2018
മൂന്നു സ്ത്രീകളാണ് സംവിധായകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ ഒരാൾ അഭിനേതാവും, മറ്റൊരാൾ അസിസ്റ്റന്റ് ഡയറക്റ്ററും, മൂന്നാമത്തെയാൾ മാധ്യമ പ്രവർത്തകയുമാണ്. ലണ്ടൻ, ജൈസൽമീർ എന്നിവിടങ്ങളിലായി ചിത്രണത്തിന്റെ നല്ലൊരു പങ്കും ഷൂട്ട് ചെയ്തു കഴിഞ്ഞിരുന്നു. എന്തു കാരണം ഉണ്ടായാലും താൻ അഭിനയിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തി വയ്ക്കാത്ത വ്യക്തിയാണ് അക്ഷയ് എന്ന് സിനിമാ ലോകം സാക്ഷ്യപ്പെടുത്തുന്നു.
advertisement
കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, കൃതി സ്നോൺ എന്നിവരും അണിനിരക്കുന്നു. ഹൗസ് ഫുൾ സീരീസിലെ നാലാമത് ചിത്രമായ ഹൗസ് ഫുൾ 4 ലെ മൂന്നു ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചത് സജിദ് ഖാനാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2018 1:05 PM IST


