'മൊറട്ട് റൊമാൻസു'മായി തമിഴ് ചിത്രം 'പപ്പി' ട്രെയ്‌ലർ
Last Updated:
Watch Puppy movie trailer | യുവ കമിതാക്കളുടെ പ്രണയവും അത് സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും ട്രെയ്‌ലറിൽ ചിത്രീകരിക്കുന്നു
ടീസറിൽ ജോണി സിന്സിന്റെയും സന്യാസിയുടെയും ചിത്രം പ്രദർശിപ്പിച്ചതിന്റെ പേരിൽ സ്വാമി നിത്യാനന്ദ പരാതി കൊടുത്ത ചിത്രമാണ് പപ്പി. 'മൊറട്ട് സിംഗിൾ' എന്ന പേരിൽ നവാഗത സംവിധായകൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് പപ്പി.
വിവാദ ടീസറിന് ശേഷം, ഒക്ടോബറിൽ റിലീസാവുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. 'മൊറട്ട് റൊമാൻസ്' എന്ന ടാഗിൽ യുവ കമിതാക്കളുടെ പ്രണയവും അത് സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും ട്രെയ്‌ലറിൽ ചിത്രീകരിക്കുന്നു.
യോഗി ബാബു, പുതുമുഖം വരുൺ, സംയുക്ത ഹെഗ്ഡേ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രം പ്രതിനിധീകരിക്കുന്നു എന്ന പേരിൽ അണിയറക്കാർക്കെതിരെ സ്വാമി നിത്യാനന്ദ ലീഗൽ നോട്ടീസ് അയച്ചിരുന്നു.
ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ രണ്ടു പ്രധാന താരങ്ങളും കട്ടിലിൽ ഇരിക്കുകയും പുറകിലെ ചുമരിൽ പോൺ താരം ജോണി സിന്സിന്റെയും നിത്യാനന്ദയുടെയും ചിത്രങ്ങൾ തൂക്കിയിരിക്കുന്നതും കാണാം. നേരത്തെ തന്നെ ഇതിനെതിരെ ഒരു ഹിന്ദു സംഘടനയുടെ പ്രതിഷേധം ഉണ്ടായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2019 10:57 AM IST