സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു: മോഹൻലാൽ
- Published by:meera_57
- news18-malayalam
Last Updated:
ശ്രീനിവാസന്റെ വിയോഗത്തിൽ മോഹൻലാൽ കുറിച്ച വാക്കുകൾ
ഒരു നായകൻ നായകനായി പ്രേക്ഷകർക്ക് തോന്നണമെങ്കിൽ, അയാൾക്കൊപ്പം പിടിച്ചു നിൽക്കുന്ന ഒരു കഥാപാത്രം ആവശ്യമാണ്. അതിന് വില്ലനോ നായികയോ മാത്രം പോരാ. കൂടെ നിന്ന് അത്രകണ്ട് സപ്പോർട്ട് നൽകാൻ ഉതകുന്നയൊരാൾ. മോഹൻലാലിന്റെ (Mohanlal) ഹിറ്റ് ചിത്രങ്ങൾ പലതിലും അങ്ങനെയൊരു മുഖം കാണാം. അത് ശ്രീനിവാസന്റേതാണ് (Sreenivasan). നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, മിഥുനം, തേന്മാവിൻ കൊമ്പത്ത്, അയാൾ കഥയെഴുതുകയാണ്, ഉദയനാണ് താരം അങ്ങനെ അങ്ങനെ ആ സിനിമകളുടെ പരമ്പര നീണ്ടു കിടക്കുന്നതു കാണാം. എന്നാൽ, വ്യക്തിജീവിതത്തിൽ ശ്രീനിവാസന്റെ ചില പരാമർശങ്ങളെ തുടർന്ന് ആ ബന്ധത്തിൽ വിള്ളൽ വീണതും നമ്മൾ കണ്ടു. പിന്നീട് അവർ ഒരേ വേദിയിൽ ചേർന്നുനിന്നതും. ശ്രീനിവാസന്റെ വിയോഗത്തിൽ മോഹൻലാൽ കുറിച്ച വാക്കുകൾ:
"യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു..."
advertisement
Summary: For the audience to feel like a hero, they need a character who stands by them. A villain or a heroine is not enough. Someone who can stand by them and provide support. You can see such a face in many of Mohanlal's hit films. It is Sreenivasan's. Nadodikkattu, Pattanapravesham, Akkare Akkare Akkare, Mithunam, Thenmavin Kombath, Ayal Kathayezhuthukayaanu, Udayanaanu Thaaram and so on. Mohanlal condoles Sreenivasan
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 20, 2025 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു: മോഹൻലാൽ










