Mohanlal | വരാൻ പോകുന്നത് മോഹൻലാൽ മാസം; ജൂണിൽ തിയേറ്ററിൽ പൊടിപൊടിക്കാൻ 'ഛോട്ടാ മുംബൈ'യും 'ഉദയനാണ് താരം' റീ-റിലീസും

Last Updated:

മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് 'ഛോട്ടോ മുംബൈ' റീ- റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല

ഛോട്ടോ മുംബൈ, ഉദയനാണ് താരം
ഛോട്ടോ മുംബൈ, ഉദയനാണ് താരം
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം 'ഛോട്ടോ മുംബൈ' ജൂൺ 06ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല. ദേവദൂതനു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്.
മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി. ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലമാണ് രചന.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.
advertisement
തുടർന്ന് മോഹൻലാൽ നായകനായ 'ഉദയനാണ് താരം', ജൂൺ 20ന് റീ റിലീസ് ചെയ്യും. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വർഷത്തിനുശേഷം 4k ദൃശ്യ മികവോടെയാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു.
advertisement
റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ 'കരളേ, കരളിന്റെ കരളേ' എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് 'ഉദയനാണ് താരം'. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ.
advertisement
ജഗതി ശ്രീകുമാറിൻ്റെ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. പി.ആർ.ഒ.: പി. ശിവപ്രസാദ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal | വരാൻ പോകുന്നത് മോഹൻലാൽ മാസം; ജൂണിൽ തിയേറ്ററിൽ പൊടിപൊടിക്കാൻ 'ഛോട്ടാ മുംബൈ'യും 'ഉദയനാണ് താരം' റീ-റിലീസും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement