advertisement

സബ് ഇൻസ്‌പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് വൈറൽ

Last Updated:

തരുൺ മൂർത്തി, മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായാണ് മോഹൻലാൽ താടി ഇല്ലാത്ത ലുക്കിൽ വരുന്നത്

L366
L366
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി (Tharun Moorthy) സംവിധാനം ചെയ്യുന്ന L366-ൽ ടി.എസ്. ലൗലജനായി മോഹൻലാൽ (Mohanlal). മീര ജാസ്മിനാണ് മറ്റൊരു പ്രധാന വേഷത്തിൽ.
തരുൺ മൂർത്തി, മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായാണ് മോഹൻലാൽ താടി ഇല്ലാത്ത ലുക്കിൽ വരുന്നത്. ഇന്നും ആ പഴയ സൗകുമാര്യം നിറയുന്ന മുഖത്തോടു കൂടിയാണ് മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. പൂജാ ചടങ്ങുകളിൽ താടിയുള്ള ലുക്കിലാണ് മോഹൻലാൽ വന്നതെങ്കിലും, അതിനും മുൻപേയുള്ള ക്യാരക്ടർ ലുക്കിൽ അദ്ദേഹം താടിയെടുത്ത ശേഷമാണ് വന്നിട്ടുള്ളത്.
ഒരു സാധാരണ പൊലീസ് സബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. വെറും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘർഷമാകുന്നു എന്നതായിരുന്നു 'തുടരും' സിനിമയിലൂടെ ആവിഷ്ക്കരിച്ചതെങ്കിൽ ഈ ചിത്രത്തിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്തായിരിക്കും എന്ന ചോദ്യം ഉയരുന്നു.
advertisement
ശക്തമായ കുടുംബ ജീവിതവും ചിത്രത്തിൻ്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോം അണിഞ്ഞെത്തുകയാണ്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തിന്റെ കോ ഡയറക്ടർ - ബിനു പപ്പുവാണ്, ഛായാഗ്രഹണം - ഷാജികുമാർ, സംഗീത സംവിധാനം - ജെയ്ക്‌സ്‌ ബിജോയ്‌, കലാസംവിധാനം - ഗോകുൽദാസ്, എഡിറ്റർ - വിവേക് ഹർഷൻ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളികുന്ന്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, സ്റ്റിൽസ് - അമൽ സി. സാദർ, ഡിസൈൻസ് - യെൽല്ലോടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
advertisement
Summary: Mohanlal plays T.S. Laulajan in L366, produced by Aashiq Usman under the banner of Aashiq Usman Productions and directed by Tharun Moorthy. Meera Jasmine is in another important role. Mohanlal is going to sport a beardless look for the new film of the Tarun Moorthy-Mohanlal team.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സബ് ഇൻസ്‌പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് വൈറൽ
Next Article
advertisement
'വഴക്കിനിടയിൽ 'നീ പോയി ചാക്' എന്ന് പറഞ്ഞാല്‍ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കുറ്റമല്ല': ഹൈക്കോടതി
'വഴക്കിനിടയിൽ 'നീ പോയി ചാക്' എന്ന് പറഞ്ഞാല്‍ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കുറ്റമല്ല': ഹൈക്കോടതി
  • വഴക്കിനിടയില്‍ 'നീ പോയി ചാവ്' എന്ന് പറഞ്ഞത് മാത്രം ആത്മഹത്യാ പ്രേരണ കുറ്റമല്ലെന്ന് ഹൈക്കോടതി

  • ആത്മഹത്യയിലേക്ക് നയിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കൂ

  • കാസര്‍ഗോഡ് സെഷന്‍സ് കോടതി വിധി റദ്ദാക്കി, സുപ്രീംകോടതി ന്യായങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉത്തരവ്

View All
advertisement