മോഹൻലാൽ ചിത്രം ആകെ എത്ര നേടി; കളക്ഷനിൽ ഞെട്ടിച്ച് ബറോസ്
- Published by:Sarika N
- news18-malayalam
Last Updated:
ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ പ്രധാനമായും കുട്ടികൾക്കായി ഉള്ളതാണ്
മലയാളികളുടെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബറോസ്.വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് അതിനനുസരിച്ച് നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ പ്രധാനമായും കുട്ടികൾക്കായി ഉള്ളതാണ്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു എന്നാൽ ചിത്രം റിലീസായത്തിന് ശേഷം കിട്ടുന്ന പ്രതികരണങ്ങൾ ബറോസിന് അനുകൂലമല്ല.ഇപ്പോഴിതാ ചിത്രം യുഎസ്എയില്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ വിവരങ്ങള്‍ സംവിധായകൻ മോഹൻലാല്‍ പുറത്തുവിട്ടിരിക്കുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 8.38 കോടി രൂപ ഇന്ത്യയിൽ ആകെ നേടിയിട്ടുണ്ട്.റിലീസായി അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന് കളക്ഷനിൽ വലിയ പുരോഗതി കൊണ്ടുവരാൻ കഴിഞ്ഞിട്ടല്ലന്ന് സാക്നിൽക്കിനെ ഉദ്ധരിച്ച് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയുന്നു.വലിയ സാങ്കേതിക നികവിൽ എത്തിയ ചിത്രമായിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല.വൻ നഷ്‍ടത്തിലേക്ക് കൂപ്പുകുത്തുകയാണ് മോഹൻലാല്‍ ചിത്രം എന്ന് വ്യക്തമാകുമ്പോഴാണ് യുഎസ്‍എയില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാൻ ഒരുങ്ങുന്നത്.കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. 80 കോടി ബഡ്ജറ്റിൽ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്.മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 30, 2024 9:57 AM IST