സംവിധായകൻ മാറിയതല്ല സാർ, പടം മാറിയതാണ്; L365 ഉപേക്ഷിച്ചു, പകരം മോഹൻലാൽ- തരുൺ മൂർത്തി ചിത്രം

Last Updated:

'തുടരും' സിനിമയുടെ വിജയത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്

മോഹൻലാൽ - തരുൺ മൂർത്തി ചിത്രം
മോഹൻലാൽ - തരുൺ മൂർത്തി ചിത്രം
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ (Mohanlal) കാക്കിവേഷം അണിയും എന്ന തരത്തിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ചിത്രം 'L365'ന് പകരം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ മോഹൻലാൽ, തരുൺ മൂർത്തി (Tharun Moorthy) ചിത്രം വരുന്നു. 'തുടരും' സിനിമയുടെ വിജയത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
തന്റെ അടുത്ത ചിത്രം മോഹൻലാലിനോടൊപ്പം തന്നെയാകുമെന്ന് സംവിധായകൻ തരുൺ മൂർത്തി തന്നെ സൂചനകൾ നൽകിയിരുന്നു, അതിന് പിന്നാലെയാണ് പ്രേക്ഷകരെ ആവേശത്തിലാക്കി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. 'തുടരും' ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്.
തരുൺ മൂർത്തിയുടെ മൂന്നാം സംവിധാനസംരംഭമായ 'തുടരും' ബോക്സ് ഓഫീസിൽ 234−235 കോടി വാരിയ ചിത്രമാണ്. കേവലം 28 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ എന്നിവരുടെ പ്രകടനത്തിന്റെ പേരിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു.
advertisement
ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും, കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി പുറത്ത് വരും എന്ന് അണിയറപ്രവർത്തകർ.
നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പേരിലാണ് 'L365' പ്രഖ്യാപിച്ചത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗർണമിയും' തുടങ്ങിയ സിനിമകളിലൂടെ നടനായും, അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആയിരുന്നു ഡാൻ.
advertisement
Summary: After years, the Malayalam film 'L365', which was announced to feature Mohanlal in khaki, is being replaced by a film by Aashiq Usman Productions starring Mohanlal and Tharun Moorthy. This is the film in which Mohanlal and Tharun Moorthy reunite after the success of the film 'Thudarum'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകൻ മാറിയതല്ല സാർ, പടം മാറിയതാണ്; L365 ഉപേക്ഷിച്ചു, പകരം മോഹൻലാൽ- തരുൺ മൂർത്തി ചിത്രം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement