Mammootty | 'അവാർഡുകൾ വാരിക്കൂട്ടുന്നതിൽ മമ്മൂട്ടിയോട് പരിഭവം തോന്നുന്നവരോട്...' ആരാധകന്റെ പോസ്റ്റ്

Last Updated:

മമ്മുക്കയോട് പോസിറ്റീവ് ആയെങ്കിലും പരിഭവം തോന്നുന്നവരോടായി അനസ് കബീർ എന്നയാൾക്ക് ചിലതു പറയാനുണ്ട്

മമ്മൂട്ടി
മമ്മൂട്ടി
മമ്മൂട്ടി (Mammootty) മലയാള സിനിമയിൽ വന്ന ശേഷം പിന്നെയും ചില തലമുറകൾ കൂടി ഉണ്ടായി. എന്നാലും അഭിനയ ചക്രവർത്തി 70കൾ പിന്നിട്ടിട്ടും മികച്ച നടനുള്ള അംഗീകാരം വീണ്ടും ഒരിക്കൽക്കൂടി തന്റെ പേരിൽ ഉറപ്പിച്ചു. ചില കോണുകളിൽ നിന്നെങ്കിലും ഇതിൽ അസൂയപ്പെടാത്തവർ ഉണ്ടായിരിന്നു. മലയാളത്തിന്റെ നിത്യ യൗവനമാണ് താൻ എന്ന് ലുക്ക് കൊണ്ട് മാത്രമല്ല, പ്രവർത്തികൊണ്ടും തെളിയിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ മലയാളിയായ ജെയിംസ് ആയും, ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത തമിഴനായ സുന്ദരം ആയും അദ്ദേഹം നടത്തിയ വേഷപ്പകർച്ചയാണ് അദ്ദേഹത്തെ ആറാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനാക്കിയത്.
മമ്മുക്കയോട് പോസിറ്റീവ് ആയെങ്കിലും പരിഭവം തോന്നുന്നവരോടായി അനസ് കബീർ എന്നയാൾക്ക് ചിലതു പറയാനുണ്ട്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റബെയ്‌സ് എന്ന ഗ്രൂപ്പിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റിലെ വാക്കുകളിലേക്ക്:
advertisement
പോസിറ്റീവ് ട്രോൾ ആയിട്ടാണെങ്കിലും അവാർഡുകൾ വാരിക്കൂട്ടുന്നതിൽ മമ്മൂട്ടിയോട് പരിഭവം തോന്നുന്നവരോട്… മുമ്പൊരിക്കൽ, മമ്മൂട്ടിയോട് മലയാള സിനിമയുടെ താരസിംഹാസനത്തില്‍ നിന്നും, അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ചു. അതിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.
“ഞാനെന്തിന് മാറികൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ നിങ്ങൾ സ്വന്തമായി വേറെ പണിതിട്ട് ഇരിക്കണം!”
advertisement
എന്നും സൂക്ഷ്മാഭിനയങ്ങളുടെ ചക്രവർത്തിയാണ് താനെന്നും സ്വര വിന്യാസങ്ങളോടെ അളന്ന് മുറിച്ച മോഡുലേഷനും കൃത്യമാർന്ന ശരീരഭാഷ കൊണ്ടും ഓരോ പുതിയ വേഷങ്ങളും മമ്മൂട്ടി എന്ന മഹാനടൻ പകർന്നാടുന്നു. ഓരോ സിനിമയിലും നമ്മൾ കാണാത്ത പുതിയ മമ്മൂട്ടിയെ അവതരിക്കുവാൻ വേണ്ടി മാത്രം ഒരിക്കലും അടങ്ങാത്ത അഭിനിവേശവുമായി അയാൾ നമ്മളെ വിസ്മയിപ്പിക്കുന്നു. ജന്മനാ നടൻ അല്ലാതിരുന്ന ഒരു മനുഷ്യൻ സ്വന്തം പരിശ്രമം കൊണ്ടും അഭിനിവേശം കൊണ്ടും നടനാവാൻ ഇറങ്ങിപ്പുറപ്പെട്ട് ജയിച്ചും, തോറ്റും, പരാജയപ്പെട്ടും, എഴുതിത്തള്ളിയിടത്ത് നിന്നൊക്കെ തിരിച്ചു വന്നും, സിനിമയുടെ കാലം മാറിയാലും, രീതി ശാസ്ത്രങ്ങൾ മാറിയാലും അതിനൊക്കെ മുമ്പിൽ പുതിയ തലമുറയുടെ ഒപ്പം നടന്ന് കൊണ്ട് സ്വയം നവീകരിക്കുകയും, എന്നും തന്നെത്തന്നെ തേച്ച് മിനുക്കുകയും ചെയ്തു കൊണ്ട് അയാൾ തീർത്ത ജീവിത പാഠങ്ങൾ മറ്റേതൊരു മോട്ടിവേഷണൽ സ്റ്റോറിയെക്കാളും മലയാളിയെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും. നാടകക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല നൻപകലിലെ അഭിനയം subtle അല്ലാതെ വല്ലാതെ loud ആയിപ്പോയി എന്നൊരു അഭിപ്രായം എനിക്കും ഉണ്ട്. പുഴുവും റോഷാക്കുമായിരുന്നു ഇഷ്ടപ്പെട്ട പ്രകടനങ്ങൾ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | 'അവാർഡുകൾ വാരിക്കൂട്ടുന്നതിൽ മമ്മൂട്ടിയോട് പരിഭവം തോന്നുന്നവരോട്...' ആരാധകന്റെ പോസ്റ്റ്
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement