നിവിൻ പോളിയെ (Nivin Pauly) നായകനാക്കി എബ്രിഡ് ഷൈൻ (Abrid Shine) സംവിധാനം ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ (Action Hero Biju) രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം പോയവർഷം ഉണ്ടായിരുന്നു. സിനിമ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും എന്ന് സൂചന നൽകി സംവിധായകൻ എബ്രിഡ് ഷൈനിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഓഡിഷൻ ആരംഭിച്ചു. താരങ്ങൾക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റുമാരുടെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ ‘ആക്ഷൻ ഹീറോ ബിജു’.
ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ‘ആക്ഷൻ ഹീറോ ബിജു’. 1983 ആയിരുന്നു അതിനു മുന്പിറങ്ങിയ ചിത്രം. ശേഷം 2022ൽ ‘മഹാവീര്യർ’ റിലീസ് ചെയ്തു.
ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രജോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abrid Shine, Action Hero Biju, Nivin pauly