Eric movie | എറിക്: നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു
- Published by:user_57
- news18-malayalam
Last Updated:
ഭൂരിഭാഗവും യു കെയിൽ ചിത്രീകരിക്കുന്ന 'എറിക്' എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു
മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന
ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.
‘എറിക്’ എന്ന പേരിൽ ക്യൂ സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം നടൻ ശങ്കർ ടി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. തെന്നിന്ത്യൻ താരം
ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
ഭൂരിഭാഗവും യു കെയിൽ ചിത്രീകരിക്കുന്ന ‘എറിക്’ എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ
ക്യൂ സിനിമാസിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കർ ടി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവ്വഹിക്കുന്നു.
advertisement
കഥ- മുരളി രാമൻ, സംഭാഷണം- എം.കെ.ഐ. സുകുമാരൻ, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടൻ, എഡിറ്റർ- ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, കല- അനിഷ് ഗോപാൽ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാൽ, സ്റ്റിൽസ്- മോഹൻ സുരഭി, ഡിസൈൻസ്- വില്ല്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് ഭാസി, അസോസിയേറ്റ് ഡയറക്ടർ- സനീഷ്, വിഎഫ്എക്സ്- ഡിജിറ്റൽ കാർവിംങ്, ആക്ഷൻ- റോബിൻ ജോൺ, പ്രൊഡക്ഷൻ മാനേജർ- വിമൽ വിജയ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 21, 2023 11:07 AM IST