നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷൂട്ടിങ്ങിനിടെ പ്രേത ബാധ അനുഭവിച്ചു; നടിയുടെ വെളിപ്പെടുത്തൽ

  ഷൂട്ടിങ്ങിനിടെ പ്രേത ബാധ അനുഭവിച്ചു; നടിയുടെ വെളിപ്പെടുത്തൽ

  Actress Palomi Reveals Her Spooky Experience During Film Shoot | അന്ന് താനും നടനും ചേർന്നാണ് അവിടെ പോയത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സുജയ് ഘോഷ് സംവിധാനം ചെയ്ത 'ടൈപ്പ്റൈറ്റർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പലോമി ഘോഷ്. നെറ്ഫ്ലിക്സ് പ്രേക്ഷകർക്ക് സുപരിചിതയാണ് പലോമി. എന്നാൽ തന്റെ ആദ്യ ചിത്രത്തിനിടെ ഉണ്ടായ വിചിത്ര അനുഭവത്തെ പറ്റി പലോമി പറയും. ഗോവയിലായിരുന്നു പാലോമിയുടെ ആദ്യ ചിത്രമായ 'നചോം ഇയാ കുമ്പസാർ' ചിത്രീകരിച്ചത്.   ടൈപ്പ്റൈറ്റർ ലൊക്കേഷനിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ആദ്യ ചിത്രം അതുപോലെ ആയിരുന്നില്ല. പ്രശസ്ത ഗോവൻ ഗായകരായ ലോണ, ക്രിസ് പെറി എന്നിവരെപ്പറ്റിയായിരുന്നു ആ ചിത്രം. ഒരു ദിവസം ഷൂട്ടിങ്ങിനിടെ സഹ താരം വിജയ്‍യും താനും പെറിയുടെ പഴയ വീടിനടുത്തേക്ക് പോയി. വീടിനു പുറത്തു വച്ച് പലോമിയുടെ ഒരു ചിത്രം എടുക്കാൻ ശ്രമിക്കുകയായിരുന്നു വിജയ്. രണ്ടു ചിത്രങ്ങൾ എടുത്തു. രണ്ടിലും പാലോമിയുടെ ഭാഗം മങ്ങിയതായി ഇരുന്നു. ആ ഓർമ്മ ഇപ്പോഴും കോരിത്തരിക്കുന്ന അനുഭവം ആകുന്നുണ്ടെന്ന് പലോമി പറയുന്നു.

   First published:
   )}