25 വർഷത്തിനു ശേഷം ജോണി ഡെപ്പ് സംവിധാനം ചെയ്യുന്ന ചിത്രം 'മോഡി'; അൽ പച്ചീനോ പ്രധാന വേഷത്തിൽ

Last Updated:

റ്റാലിയൻ നടൻ റിക്കാർഡോ സ്കാമാർസിയോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്

25 വർഷത്തിനു ശേഷം ഹോളിവുഡ് നടൻ ജോണി ഡെപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോഡി’. ചിത്രത്തിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ചു. അൽ പച്ചീനോയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ബുഡാപെസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഡെന്നീസ് മക്കിന്റയറിന്റെ നാടകത്തെ ആസ്പദമാക്കി ഇറ്റാലിയൻ ചിത്രകാരൻ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് ‘മോഡി’ എന്ന ചിത്രത്തിലൂടെ ജോണി ഡെപ്പ് പറയുന്നത്. ഇറ്റാലിയൻ നടൻ റിക്കാർഡോ സ്കാമാർസിയോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Also Read- മഹാഭാരതം പത്ത് ഭാഗങ്ങളുള്ള സിനിമയാക്കും; സ്വപ്ന പദ്ധതിയെക്കുറിച്ച് എസ്.എസ്. രാജമൗലി
ജേർസി, മേരി ക്രോമോലോവ്സ്കി എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. 1916 പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പോലീസ് ഉൾപ്പെടുന്ന പ്രക്ഷുബ്ധവും സംഭവബഹുലവുമായ സംഭവങ്ങളിലൂടെ കലാകാരൻ കടന്നുപോകുന്ന രണ്ട് ദിവസമാണ് ചിത്രം പറയുന്നത്.
advertisement
25 വർഷങ്ങൾക്കു ശേഷമാണ് ജോണി ഡെപ്പ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. 1997 ദി ബ്രേവ് എന്ന ചിത്രമാണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്തത്. ജോണി ഡെപ്പും മർലോൺ ബ്രാൻഡോയുമാണ് ദി ബ്രേവിൽ പ്രധാന വേഷത്തിലെത്തിയത്.
അതേസമയം, ആംബർ ഹെർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ജോണി ഡെപ്പ്. ജോണി ഡെപ്പ് പ്രധാന വേഷത്തിലെത്തുന്ന ജീൻ ഡു ബാരി കാനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
25 വർഷത്തിനു ശേഷം ജോണി ഡെപ്പ് സംവിധാനം ചെയ്യുന്ന ചിത്രം 'മോഡി'; അൽ പച്ചീനോ പ്രധാന വേഷത്തിൽ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement