സൗബിൻ ഷാഹിർ നായകനാവുന്ന മലയാള ചിത്രം അമ്പിളിയുടെ സംഗീത സായാഹ്നം ഓഗസ്റ്റ് 4, ഞായറാഴ്ച കൊച്ചി ലുലു മാളിൽ വച്ച് നടക്കുന്നു. വൈകുന്നേരം അഞ്ചിനുള്ള ലൈവ് പരിപാടിയിൽ ഗായകരായ ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ പങ്കെടുക്കുന്നു.
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.
നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്‍റെ സഹോദരനാണ് നവീന്‍. ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.
E4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് സൂരജ് ഫിലിപ്പ്, പ്രേംലാല്‍ കെ.കെ. എന്നിവരാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ഗപ്പിയിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ ആണ് വരികള്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.