ഇന്ന് ലോഹിതദാസിന്റെ ഓർമ്മദിനം; ഓർമ്മയായി ജീവിതത്തിലെ ചക്കരമുത്തായ അരവിന്ദൻ

Aravindan, the real life Chakkaramuthu of Lohithadas, is no more | ചക്കരമുത്തിന്റെ പ്രചോദനം അരവിന്ദനാണ്

news18india
Updated: June 28, 2019, 6:10 PM IST
ഇന്ന് ലോഹിതദാസിന്റെ ഓർമ്മദിനം; ഓർമ്മയായി ജീവിതത്തിലെ ചക്കരമുത്തായ അരവിന്ദൻ
അരവിന്ദൻ, ദിലീപ്
  • Share this:
ലോഹിതദാസ് ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം. സംവിധായകൻ ആവുന്നതിനും മുൻപ് ഭരതവും, അമരവും, കിരീടവും, ചെങ്കോലും ഒക്കെ തന്നു മലയാളികളുടെ മനസ്സിൽ അഭ്രപാളികൾ തീർത്ത ചില്ലു കൂടാരത്തിൽ ഇന്നും ലോഹിതദാസിന്റെ ഓർമ്മകൾക്ക് പൊൻ തിളക്കം. എന്നാൽ ഈ വേളയിൽ ദുഖകരമായ മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. ജീവിതത്തിലെ ചക്കരമുത്തായ അരവിന്ദൻ ഇനി ഓർമ്മ. ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ചക്കരമുത്തിന്റെ പ്രചോദനം അരവിന്ദനാണ്. അരവിന്ദന്റെ മരണ വാർത്ത ലോഹിതദാസിനോട് അടുപ്പം പുലർത്തിയിരുന്ന സിനിമ പ്രവർത്തകർ പങ്കു വച്ചപ്പോഴാണ് ഇക്കാര്യം ലോകം അറിയുന്നത്. കാവ്യാ മാധവൻ ആണ് ഈ ചിത്രത്തിലെ നായിക.

ലോഹിതദാസിനെയും, ദിലീപിനെയും ലോകം അറിഞ്ഞപ്പോഴും പാലക്കാട്ടെ നാട്ടിന്പുറമായ അകലൂരിലെ അരവിന്ദനെ ആരും അറിഞ്ഞില്ല. ലോഹിതദാസിന്റെ മരണ വാർത്തയറിഞ്ഞു വീട്ടിലെത്തിയ ദിലീപും അരവിന്ദനും വരാന്തയിൽ തൊട്ടടുത്തിരുന്നു എങ്കിലും പരസപരം ഒന്നും പറയാത്തതും വാർത്തകളിൽ ഇടം നേടിയിരുന്നു. കൂടാതെ ലോഹിതദാസിന്റെ ഓർമ്മയ്ക്ക് മുന്നിൽ മകൻ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിട്ടുണ്ട്. മെയ് മാസം ആയിരുന്നു ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ആരംഭം.

First published: June 28, 2019, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading