പതിനെട്ടാം പടി വീണ്ടും വാർത്തകളിൽ നിറയുകയാണ്. കൗതുകമുണർത്തുന്ന കാര്യമാണ് കേൾക്കുന്നതും. വെള്ളിത്തിരയിലാദ്യമായി പതിനെട്ടാം പടിയിൽ പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവർ ഒന്നിക്കുകയാണ്. അതിഥി വേഷങ്ങളിൽ മൂവരും എത്തുമെന്നാണ് സൂചന. ഇതിൽ പൃഥ്വിരാജിന്റെ രംഗങ്ങളാവും ആദ്യം ചിത്രീകരിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
Also read: ഭാര്യ കേട്ടു നിൽക്കെ 'സുന്ദരിയെ' വീട്ടിൽ കൊണ്ട് പൊയ്ക്കോട്ടേ എന്ന് രൺവീർ'മമ്മൂക്ക ബികംസ് ദി മാസ്റ്റര്‍ മൈന്‍ഡ്' എന്ന ക്യാപ്ഷനോടെ ഓഗസ്റ്റ് സിനിമാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. കേരള കഫേ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനികള്‍ക്ക് തിരക്കഥ എഴുതിയതും ശങ്കര്‍ രാമകൃഷ്ണനായിരുന്നു.
ജോൺ എബ്രഹാം പാലക്കൽ എന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടിക്ക്. വളരെ പ്രാധാന്യമേറിയ അതിഥി വേഷമാണിത്. ഹാസ്യം, ആക്ഷൻ, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവുമിത്. മധ്യ തിരുവിതാംകൂറുകാരനായ ജോൺ എബ്രഹാം പാലക്കൽ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.