'മറ്റേകാര്യത്തിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല കേട്ടോ': ബാബു നമ്പൂതിരിയോട് മമ്മൂട്ടി പറഞ്ഞതെന്ത്?

Last Updated:

Babu Namboothiri recollects a memory with Mammootty | എനിക്കാദ്യമായി അടി കിട്ടിയ ആ സിനിമയുടെ പേര്... ബാബു നമ്പൂതിരി പറയുന്നു

വർഷം 1985. നിറക്കൂട്ടിന്റെ സെറ്റ്. അജിത് എന്ന, 'ഇഷ്ടപ്പെടുന്ന വില്ല'നായി ബാബു നമ്പൂതിരി. രവി വർമ്മയായി മമ്മൂട്ടി. ഷൂട്ടിംഗ് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞതും മറ്റൊരു സെറ്റിൽ നിന്നും നായകനായ സൂപ്പർ താരം മമ്മൂട്ടി സെറ്റിലെത്തി. പിന്നെ ബാബു നമ്പൂതിരിയുടെ മുറിയിലേക്കും. അതാണ് മമ്മൂട്ടിയുമായുള്ള ബാബു നമ്പൂതിരിയുടെ ആദ്യ കൂടിക്കാഴ്ച. ഇനിയാണ് ഫ്ലാഷ് ബാക്.
വർഷം 1981. കൊടൈക്കനാലിന്റെ തണുപ്പിൽ ഒരു സിനിമ സെറ്റ്. എം.ടി.യുടെ തിരക്കഥക്ക്‌ ഐ.വി.ശശി സംവിധാനം നിർവ്വഹിക്കുന്ന ചിത്രം. നായകൻ ബാബു നമ്പൂതിരി. ഏതാനും ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഒരു ദിവസം പ്രൊഡക്ഷൻ കൺട്രോളർ ബാബു നമ്പൂതിരിക്കടുത്തെത്തി. "ഒരു പ്രധാന കഥാപാത്രം കൂടി വരാനിരിക്കുന്നു. ഒന്നോ ഒന്നര ആഴ്ചയോ കാത്തിരിക്കേണ്ടി വരും. അതു വരെ ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ തിരികെ പോവുകയല്ലേ?" ഇത്രയും പറഞ്ഞു നമ്പൂതിരിയെ അവരുടെ തന്നെ വാഹനത്തിൽ മദ്രാസിൽ (ചെന്നൈ) എത്തിച്ചു. അവിടെ വച്ച് ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പിയെ ഫോണിൽ ബന്ധപ്പെട്ട് നേരിൽ കാണണമെന്ന് നമ്പൂതിരി ആഗ്രഹം അറിയിച്ചു. ആ കൂടിക്കാഴ്ച്ചയിൽ. നടന്ന കാര്യങ്ങൾ വിവരിച്ചു.
advertisement
"നമ്പൂതിരി ഇത്ര പാവായാലെങ്ങനെയാ, ഇങ്ങനെയുള്ള തിരിച്ചടികൾ എല്ലാരുടെ ജീവിതത്തിലും ഉണ്ടാവും. ഞാൻ കേട്ടത് അങ്ങനെയല്ല. അവർ നമ്പൂതിരിക്ക് പകരം മറ്റൊരാളെ തേടിക്കൊണ്ടിരിക്കയാണെന്നാണ് എൻ്റെ അറിവ്," തമ്പി മറുപടി കൊടുത്തു. നായകനായി നമ്പൂതിരി വരേണ്ടിടത്ത് വന്നത് മറ്റാരുമല്ല, മമ്മൂട്ടി ആയിരുന്നു. വിരലുകളിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം പ്രേക്ഷകമുന്നിലെത്തിയ മമ്മൂട്ടി എന്ന നടന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെ ഏഴാമത് ചിത്രം മാറ്റി എഴുതി.
advertisement
"എനിക്കാദ്യമായി അടി കിട്ടിയ ആ സിനിമയുടെ പേര് തൃഷ്ണ എന്നായിരുന്നു." ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറയുന്നു. ആ പകരം വയ്ക്കലിന്റെ കാരണം നമ്പൂതിരിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. എല്ലാ റ്റേക്കും ഒ.കെ. ആക്കും. പിന്നെയെന്താണ്. ആകെ കണ്ടെത്താനാവുന്നത് ഇതാണ്.
ഒരു സീൻ എടുക്കുമ്പോൾ സ്ക്രിപ്റ്റിൽ എം.ടി.യുടെ കൈപ്പടയിൽ ഒരു ഇംഗ്ലീഷ് വാക്ക്. അത് 'ക്രിസിസ്' എന്നാണ് നമ്പൂതിരിക്ക് പറഞ്ഞു കൊടുത്ത്. എന്നാൽ തനിക്കതു 'ക്രൈസിസ്' എന്നാണ് ഉച്ചരിക്കേണ്ടതെന്ന് തോന്നുന്നതായി അറിയിച്ചതും അങ്ങനെ ആയിക്കോട്ടേ എന്നായി സംവിധായകനും. അതാണ് തന്റെ ഭാഗത്തു നിന്നുമുണ്ടായ തിരുത്തെന്ന് അദ്ദേഹം പറയുന്നു. എന്നാൽ സംഭവിച്ചതിനൊന്നും ആരോടും പരാതിയില്ലെന്നും അദ്ദേഹം പറയുന്നു.
advertisement
നിറക്കൂട്ടിന്റെ സെറ്റിൽ സ്നേഹബഹുമാനങ്ങളോട് കൂടി സമീപിച്ച വ്യക്തിയായിരുന്നു മമ്മൂട്ടി എന്ന് നമ്പൂതിരി പറയുന്നു. ആദ്യ സന്ദർശനത്തിൽ നമ്പൂതിരിയോടായി മമ്മൂട്ടി ഇങ്ങനെ പറഞ്ഞു: 'മറ്റേകാര്യത്തിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല കേട്ടോ'. മമ്മൂട്ടിയുടെ സ്നേഹാദര വർഷത്തിൽ തൃഷ്ണയിൽ സംഭവിച്ചതൊന്നും ബാബു നമ്പൂതിരിക്ക് മമ്മൂട്ടിയോട് ചോദിക്കാനായില്ല. ഉയരങ്ങളിലേക്ക് പോകുന്ന മമ്മൂട്ടിയോട് താൻ ഒരു തരത്തിലും തിരിച്ചടിക്കാൻ പോകുന്നില്ല, എന്നിട്ടും തന്റേതല്ലാത്ത കാര്യത്തിന് ക്ഷമാപണം എന്ന പോലെ നമ്പൂതിരിയോട് വന്നു സംസാരിക്കാൻ മമ്മൂട്ടി തയ്യാറായി. അതും അത്തരമൊരു ആവശ്യം തീർത്തും ഇല്ലാതിരിക്കെ. 25ഓളം ചിത്രങ്ങളിൽ ബാബു നമ്പൂതിരിയും മമ്മൂട്ടിയും പിന്നീട് ഒന്നിച്ചെത്തുകയുണ്ടായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'മറ്റേകാര്യത്തിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല കേട്ടോ': ബാബു നമ്പൂതിരിയോട് മമ്മൂട്ടി പറഞ്ഞതെന്ത്?
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement