പന്ത്രണ്ടാം വയസ്സിൽ 'മണിയൻപിള്ള അഥവാ മണിയൻപിള്ള' എന്ന ചിത്രത്തിൽ തുടങ്ങിയതാണ് ബാലതാരമായുള്ള നടൻ ബൈജു സന്തോഷിന്റെ അഭിനയ ജീവിതം. അന്ന് മുതൽ ഇന്ന് വരെ 300ൽ പരം ചിത്രങ്ങളിൽ ബൈജു വേഷമിട്ടു കഴിഞ്ഞു. ബൈജു ബാലതാരമായി സിനിമയിലെത്തുമ്പോൾ മമ്മൂട്ടി നായക നടനായിക്കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് മമ്മൂട്ടിയുടെ സന്തത സഹചാരിയുടെ റോളിൽ ബൈജുവെത്തി. അതും 30 വർഷം നീണ്ടു കിടക്കുന്ന ഒരു വലിയ ഇടവേളയിൽ. ടി.എസ്. സുരേഷ് ബാബു, ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മമ്മൂട്ടി ഹിറ്റ് 'കോട്ടയം കുഞ്ഞച്ചനിലാണ്' ബൈജു മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ഞച്ചന്റെ കൂട്ടാളിയായി വെള്ളിത്തിരയിൽ തിളങ്ങുന്നത്. ജയിൽ മോചിതനായി വരുന്ന കുഞ്ഞച്ചന്റെ അസിസ്റ്റന്റായി ഒപ്പം കൂടിയ ബോസ്കോ എന്ന കഥാപാത്രമാണ് ബൈജു അന്നവതരിപ്പിച്ചത്.
1990 ലെ ചിത്രത്തിന് ശേഷം പിന്നെ മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ബൈജു അത്തരത്തിൽ മമ്മൂട്ടിക്കൊപ്പം എത്തുന്നത്. ആ 30 വർഷ ചലഞ്ചു പോസ്റ്റ് ചെയ്തുകൊണ്ടാണ് ബൈജു മമ്മൂട്ടിയെ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നത്. പിന്നെ 2020ൽ പുറത്തിറങ്ങിയ 'ഷൈലോക്ക്' എന്ന ചിത്രത്തിൽ 'ബോസ്' എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ കൂട്ടാളിയായി ബൈജു എത്തി. ബോസിന്റെയൊപ്പം ബാലകൃഷ്ണപ്പണിക്കാരായി. അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയിൽ ബൈജു സന്തോഷ് വളരെ സജീവമായി തന്നെ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.