Bhadran | 'എന്‍റെ ഹൃദയത്തിൽ നിന്നും എസ്‍പിക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ'; ഹൃദയസ്പർശിയായ നിമിഷത്തെക്കുറിച്ച് ഭദ്രന്‍റെ പോസ്റ്റ്

Last Updated:

ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500ൽ പരം തിയേറ്ററുകളിലുമെത്തുകയാണ്

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ‘സ്ഫടികം’ (Spadikam) എന്ന എക്കാലത്തേയും മികച്ച ക്ലാസ് ആൻഡ് മാസ് മലയാളം ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും 4K ഡോൾബി അറ്റ്‍മോസ് സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രത്തിന്‍റെ റീ-റിലീസ്. ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ‘സ്ഫടികം’ കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500ൽ പരം തിയേറ്ററുകളിലുമെത്തുകയാണ്. ഇപ്പോഴിതാ സംവിധാകൻ ഭദ്രൻ സിനിമയുടെ റീ മാസ്റ്ററിംഗ് ജോലികൾക്കിടയിൽ തന്‍റെ മനസ്സുടക്കിയ ഒരു ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.
‘എന്‍റേയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്. യാദൃശ്ചികമായി ക്യാമറയിൽ പെട്ട ഈ ചിത്രം ഞാൻ എന്നും സൂക്ഷിക്കും. എത്രയോ പ്രാവശ്യം കണ്ട് സംഗീതം ചെയ്ത ഈ സിനിമ ഒരിക്കൽക്കൂടി 4K അറ്റ്‍മോസിന് വേണ്ടി സംഘർഷഭരിതമായ സീനുകളിലൂടെ മ്യൂസിക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ ഹൃദയം ഒരു നിമിഷം ഖനീഭവിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഇതിന്‍റെ അപാരമായ ബാക്‌ഗ്രൗണ്ട് സ്കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകൾ ചേർത്ത് പറഞ്ഞാലും മതിയാവില്ല. എന്‍റെ ഹൃദയത്തിൽ നിന്നും എന്നും എസ്‍പിക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ”, ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
advertisement
തിലകന്‍, രാജന്‍ പി. ദേവ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, എൻഎഫ് വർഗ്ഗീസ്, സില്‍ക്ക് സ്മിത തുടങ്ങി നിരവധി പ്രഗല്‍ഭരായ താരനിരയാണ് സ്ഫടികത്തിലുള്ളത്. ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ചിത്രം ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളും സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. 1995-ലാണ് ഭദ്രൻ ‘സ്ഫടികം’ ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്തുകൊണ്ടാണ് ചിത്രം റീ-റിലീസിനെത്തുന്നത്.
advertisement
4K ദൃശ്യശ്രാവ്യമികവിൽ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് സംവിധായകൻ ഉറപ്പുനൽകിയിരിക്കുന്നത്. ഏതാനും പുതിയ ഷോട്ടുകളും സിനിമയിലുണ്ടാകുമെന്ന് ഇതിനകം ഭദ്രൻ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. പി.ആ‍ർ.ഒ.- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്- സ്നേക്ക് പ്ലാന്‍റ്.
Summary: In preparation for a 4K re-release of Spadikam, film director Bhadran writes a moving letter. The Mohanlal-starrer is ready to hit big screens in February
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Bhadran | 'എന്‍റെ ഹൃദയത്തിൽ നിന്നും എസ്‍പിക്ക് സൂക്ഷിക്കാൻ ഒരു കുതിരപ്പവൻ'; ഹൃദയസ്പർശിയായ നിമിഷത്തെക്കുറിച്ച് ഭദ്രന്‍റെ പോസ്റ്റ്
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement