ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ; 'മേപ്പടിയാൻ' സംവിധായകന്റെ പുതിയ ചിത്രത്തിന് തുടക്കമായി

Last Updated:

'മേപ്പടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

ബിജു മേനോൻ (Biju Menon), അനു മോഹൻ (Anu Mohan), നിഖില വിമൽ (Nikhila Vimal), ഹക്കിം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മേപ്പടിയാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. ഉണ്ണി മുകുന്ദൻ സന്നിഹിതനായിരുന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്‌, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ  ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ നിർവ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനർ- സുഭാഷ് കരുൺ, കോസ്റ്റ്യൂസ്- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകരൻ, സൗണ്ട് ഡിസൈൻ- ടോണി ബാബു, പ്രൊജക്ട് ഡിസൈനർ-വിപിൻ കുമാർ, സ്റ്റിൽസ്- അമൽ, പ്രൊമോഷൻസ്- 10G മീഡിയ, പോസ്റ്റർ ഡിസൈൻ-യെല്ലോടൂത്ത്. ജൂലൈ 18ന് ആലപ്പുഴയിൽ  ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Shooting for the untitled movie directed by Meppadiyan director Vishnu Mohan starring Biju Menon, Nikhila Vimal and Anu Mohan starts rolling
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ; 'മേപ്പടിയാൻ' സംവിധായകന്റെ പുതിയ ചിത്രത്തിന് തുടക്കമായി
Next Article
advertisement
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
  • മാതാപിതാക്കൾ തിയേറ്റർ മാറിയപ്പോൾ കുട്ടിയെ മറന്നത് ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു.

  • ഇടവേള സമയത്ത് മാത്രമാണ് മാതാപിതാക്കൾ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞത്.

  • തീയേറ്റർ ജീവനക്കാർ കുട്ടിയെ കണ്ടെത്തി പൊലീസിന് കൈമാറി, പിന്നീട് മാതാപിതാക്കൾക്ക് തിരികെ നൽകി.

View All
advertisement