advertisement

Kallanum Bhagavathiyum | ക്രിസ്മസ് കാലത്ത് ചിത്രീകരിച്ച കരോൾ ഗാനവുമായി 'കള്ളനും ഭഗവതിയും' സിനിമയിൽ നിന്ന് സലിം കുമാറും കൂട്ടരും

Last Updated:

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീ, ബംഗാളി നടി മോഷ എന്നിവരാണ് നായികമാർ

കള്ളനും ഭഗവതിയും
കള്ളനും ഭഗവതിയും
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. ഈ ക്രിസ്മസ് കാലത്ത് എല്ലാ മതസ്ഥരും ലോകമെമ്പാടും കരോളിൽ പങ്കെടുക്കാറുണ്ട്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഈ ക്രിസ്മസ് കാലത്തു തന്നെ നടക്കുന്നതിനാൽ ഈ കരോൾ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്.
സന്തോഷ് വർമ്മ രചിച്ച്, രഞ്ജിൻ രാജ് ഈണമിട്ട്, ബിജു നാരായണൻ ആലപിച്ച ഇമ്പം നിറഞ്ഞ ഗാനം ശ്രദ്ധേയമാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീ, ബംഗാളി നടി മോഷ എന്നിവരാണ് നായികമാർ.
advertisement
സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, ശ്രീകാന്ത് മുരളി, രാജേഷ് മാധവ്, ജയൻ ചേർത്തല, നോബി, ജയപ്രകാശ് കുളൂർ, ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്. കെ.വി. അനിലിൻ്റേതാണു തിരക്കഥ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം- രാജേഷ് തിലകം.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാടൻ ഗ്രാമങ്ങളിൽ പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Kallanum Bhagavathiyum | ക്രിസ്മസ് കാലത്ത് ചിത്രീകരിച്ച കരോൾ ഗാനവുമായി 'കള്ളനും ഭഗവതിയും' സിനിമയിൽ നിന്ന് സലിം കുമാറും കൂട്ടരും
Next Article
advertisement
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
  • ബെംഗളൂരു ഇൻസ്പെക്ടർ പാപ്പണ്ണയും 'ലേഡി ഡോൺ' യശസ്വിനി ഗൗഡയും തമ്മിലുള്ള പ്രണയ സംഭാഷണങ്ങൾ പുറത്ത്

  • ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും പുറത്ത് വന്നതോടെ കർണാടക പൊലീസിന് വലിയ നാണക്കേടാണ് നേരിടുന്നത്

  • ഇൻസ്പെക്ടറിനെതിരെ മുൻപ് സസ്പെൻഷൻ ഉണ്ടായിട്ടുണ്ട്, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് പൊലീസ്

View All
advertisement