അവതാർ ആരാധകർക്ക് സന്തോഷത്തിന്റെ നാളുകളാണ് വന്നുചേർന്നത്. 13 വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായത് ഇക്കഴിഞ്ഞ ദിവസമാണ്. ആദ്യ ഭാഗത്തിൽ മരിച്ചുപോയ കഥാപാത്രം രണ്ടാം ഭാഗത്തിൽ മടങ്ങിവരുന്നുവെന്ന വിശേഷമാണ് കാമറൂൺ ആരാധകർക്കായി കാത്തുവച്ചത്. സിഗോണി വീവറിന്റെ ഡോക്ടർ ഗ്രേസിന്റെ വരവാണ് ഇപ്പോൾ ചർച്ചയാവുന്നത്. രണ്ടാം ഭാഗത്തിൽ സിഗോണിയുടെ വരവ് പ്രതീക്ഷകൾ തെറ്റിച്ചില്ല.
നായകൻ ജെയ്ക് സള്ളിയുടെയും നെയ്താരിയുടെയും ദത്തുപുത്രിയാണ് സിഗോണിയുടെ കഥാപാത്രം. 72 വയസുള്ള നടി എത്തിയത് 12 വയസ്സുള്ള പെൺകുട്ടിയായി. മുഴുനീളവേഷമാണ് കിരി. മോഷൻ ക്യാപ്ച്യൂർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയത്. കൗമാരക്കാരിയുടെ ആംഗ്യവിക്ഷേപങ്ങളും മനോദൗർബല്യങ്ങളും ചടുലതയും പ്രണയവുമെല്ലാം സിഗോണിയിൽ ഭദ്രമായിരുന്നു. സിനിമാചിത്രീകരണത്തിന് മുൻപ് കരുമാരക്കാർക്കൊപ്പം വർക്ഷോപ്പിലും പങ്കെടുത്തു. വർഷോപ്പ് കഴിഞ്ഞപ്പോഴേക്കും അവരേക്കാൾ ചെറുപ്പമായി സിഗോണി മാറിയെന്നാണ് സംവിധായകൻ ജെയിംസ് കാമറൂൺ.
കിരിയായി അഭിനയിക്കാൻ മറ്റാരെയെങ്കിലും കണ്ടെത്താൻ പലരും ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നെങ്കിലും സിഗോണിയെ തന്നെ കിരിയാക്കി സങ്കേതിക വിദ്യ കൊണ്ട് വയസ് റിവേഴ്സ് ഗിയറിലാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജെയിംസ് കാമറൂൺ. സിനിമയിലെ വിപ്ലവകരമായ ഒരു ചുവട്‌വെയ്പ്പുകൂടിയാണ് ഇതിലൂടെ കാമറൂൺ സാധ്യമാക്കിയിരിക്കുന്നത്.
പ്രായം കുറഞ്ഞ അഭിനേതാക്കാൾ ഇരട്ടിപ്രായമുള്ളവരായി അഭിനയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ശരിയായ പ്രായത്തിന്റെ ഇരട്ടിയുടെ ഇരട്ടി പ്രായക്കുറവുള്ള ഒരു കഥാപാത്രമായി ഒരു അഭിനേത്രി നിറഞ്ഞാടിയത് കാഴ്ചയുടെ പുതിയ വിസ്മയം കൂടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.