ആഷിഖ് അബു വീണ്ടും ഛായാഗ്രാഹകനാവുന്ന 'ലൗലി'യുടെ ആദ്യ ദൃശ്യം പുറത്തുവന്നു

Last Updated:

ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകനായ ആഷിഖ് അബു നിർവ്വഹിക്കുന്നു

ലൗലി
ലൗലി
മാത്യു തോമസ് (Mathew Thomas), മനോജ് കെ. ജയൻ (Manoj K. Jayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗലി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അപ്പൻ’ ഫെയിം രാധിക, ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഫെയിം അശ്വതി മനോഹരൻ, ആഷ്‌ലി, അരുൺ, പ്രശാന്ത് മുരളി, ഗംഗ മീര, കെ.പി.എ.സി. ലീല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
നേനി എന്റർടൈൻമെന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകനായ ആഷിഖ് അബു നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.
എഡിറ്റർ- കിരൺദാസ്, കോ പ്രൊഡ്യൂസർ- പ്രമോദ് ജി. ഗോപാൽ,
advertisement
പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- ദീപ്തി അനുരാഗ്, ആർട്ട് ഡയറക്ടർ- കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ- ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ- സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ അലൻ, ആൽബിൻ, സൂരജ്, ബേയ്സിൽ, ജെഫിൻ; ഫിനാൻസ് കൺട്രോളർ-ജോബീഷ്, ആന്റണി, വിഷ്വൽ എഫക്റ്റ്സ്- വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ- നിക്സൻ ജോർജ്ജ്, പരസ്യകല- യെല്ലൊ ടൂത്ത്സ്, സ്റ്റിൽസ്- ആർ. റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്, വിതരണം- ഒപിഎം സിനിമാസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആഷിഖ് അബു വീണ്ടും ഛായാഗ്രാഹകനാവുന്ന 'ലൗലി'യുടെ ആദ്യ ദൃശ്യം പുറത്തുവന്നു
Next Article
advertisement
കാലിക്കുപ്പിയുടെ 20 രൂപയ്ക്കായി മിന്നൽ 'അടി'; ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരികെ വന്നതിലേറെയും ക്വാർട്ടർ കുപ്പികൾ
കാലിക്കുപ്പിയുടെ 20 രൂപയ്ക്കായി മിന്നൽ 'അടി'; ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരികെ വന്നതിലേറെയും ക്വാർട്ടർ കുപ്പികൾ
  • ബെവ്കോയുടെ 20 രൂപ നിക്ഷേപ പദ്ധതി ആദ്യദിവസം തന്നെ കുപ്പികൾ തിരികെ എത്തി.

  • ക്വാർട്ടർ കുപ്പികളാണ് തിരികെ വന്നതിൽ കൂടുതലും, ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

  • പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിൽ നടപ്പാക്കി.

View All
advertisement