Review bombing | സിനിമകളുടെ റിവ്യൂ ബോംബിങ്: പരിഹാരമാർഗം എന്തെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയെ അറിയിക്കും
- Published by:user_57
- news18-malayalam
Last Updated:
ഓൺലൈൻ റിവ്യൂവിൻ്റെ മറവിൽ നടക്കുന്ന ഭീക്ഷണി, പണം ആവശ്യപ്പെടൽ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടി നിയന്ത്രണം ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്
സിനിമകളുടെ റിവ്യൂ ബോംബിങ് (review bombing) തടയാൻ എന്ത് ചെയ്യാനാകും എന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സിനിമ ഓൺലൈൻ റിവ്യൂവിൻ്റെ മറവിൽ നടക്കുന്ന ഭീക്ഷണി, പണം ആവശ്യപ്പെടൽ
അടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടി നിയന്ത്രണം ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. .
ഏതാനും പേരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് സിനിമാ വ്യവസായത്തെ തകർക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.
ഇത്തരക്കാരെ നിയന്ത്രിക്കാൻ എന്തുചെയ്യാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ്, വ്ലോഗർമാരുടെ റിവ്യൂ ബോംബിങ് സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
advertisement
Also read: ‘സിനിമ റിലീസ് ചെയ്യുന്ന ദിവസം വ്ലോഗർമാരുടെ റിവ്യൂ ബോംബിങ്ങിനു തുല്യം’: ഹൈക്കോടതി അമിക്കസ് ക്യൂറി
നിക്ഷിപ്ത താൽപര്യക്കാരാണ് ഇത്തരമൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് ഹരജിക്കാരൻ ആരോപിച്ചതിനെത്തുടർന്ന് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷം അമിക്കസ് ക്യൂറി, ഹർജിക്കാരൻ സാധുവായ കാര്യം ഉന്നയിച്ചതായി പറഞ്ഞു.
“ഓരോ സിനിമയും ഒരു ബൗദ്ധിക സ്വത്താണ്. നിർമ്മാതാക്കൾ, പ്രധാന താരങ്ങൾ, സംവിധായകർ എന്നിവർ മാത്രമല്ല, നിരവധി ആളുകളുടെ ഖ്യാതി, അധ്വാനം, അഭിലാഷങ്ങൾ എന്നിവയും ഇതിന് കാരണമാകുന്നു,” ജസ്റ്റിസ് രാമചന്ദ്രൻ നിരീക്ഷിച്ചു.
advertisement
Summary: Centre and state to find a solution to purposeful degrading of Malayalam movies via reviewing
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 10, 2023 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Review bombing | സിനിമകളുടെ റിവ്യൂ ബോംബിങ്: പരിഹാരമാർഗം എന്തെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയെ അറിയിക്കും