HBD Biju Menon | കോളേജ് പ്രൊഫസർ നിഷാന്ത്; ബിജു മേനോന് പിറന്നാൾ സമ്മാനവുമായി 'ഗരുഡൻ'
- Published by:user_57
- news18-malayalam
Last Updated:
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രമാണ് 'ഗരുഡൻ'
ബിജു മേനോന്റെ (Biju Menon) പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ‘ഗരുഡൻ’ (Garudan movie) എന്ന ചിത്രത്തിലെ നടന്റെ ലുക്ക് അടങ്ങിയ പോസ്റ്റർ പുറത്തുവിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രമാണ് ‘ഗരുഡൻ’. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.
മിഥുൻ മാനുവൽ തോമസിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ‘അഞ്ചാം പാതിരാ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗൽ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
advertisement
നീതിക്കു വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ‘ഗരുഡൻ’ കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വൻ താരനിരയും വലിയ മുതൽമുടക്കമുള്ള ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
advertisement
അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ‘പാപ്പൻ’ എന്ന ഗംഭീര സൂപ്പർഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ- ജിനേഷ് എം.
ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്- സുനിൽ കെ. ജോർജ്, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്,
advertisement
മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 09, 2023 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Biju Menon | കോളേജ് പ്രൊഫസർ നിഷാന്ത്; ബിജു മേനോന് പിറന്നാൾ സമ്മാനവുമായി 'ഗരുഡൻ'