Jawan | ലോക ബോക്സ് ഓഫീസിലും ഷാരൂഖിന്റെ 'ജവാൻ' സൂപ്പർ; നേടിയെടുത്തത് കോടികൾ

Last Updated:

ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്

ജവാൻ
ജവാൻ
റിലീസ് ആഘോഷമാക്കിയ മുതൽ ആർപ്പുവിളിയും നൃത്തവുമായി തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ (Shah Rukh Khan) ചിത്രം ‘ജവാൻ’ (Jawan). കിംഗ് ഖാന്റെ മാജിക്, പ്രേക്ഷകരുടെ ഹൃദയം കവർന്നപ്പോൾ 129.6 കോടി നേടി വീണ്ടും ആഗോള ബോക്‌സ് ഓഫീസിൽ ഷാരൂഖ് നിലയുറപ്പിച്ചു.
ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ദിനമാണ് ജവാൻ സ്വന്തമാക്കിയത്.
സെപ്റ്റംബർ 7 ന് മൂന്നു ഭാഷകളിലായി ‘ജവാൻ’ വേൾഡ് വൈഡ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് അവതരിപ്പിച്ച ‘ജവാൻ’ ഡയറക്ടർ അറ്റ്ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിച്ച ചിത്രം ഗോകുലം മൂവീസാണ് വിതരണം ചെയ്തിരിക്കുന്നത്. കേരള പ്രൊമോഷൻ: പപ്പറ്റ്‌ മീഡിയ.
advertisement
Summary: Shah Rukh Khan movie Jawan is minting money across world. As per latest reports, the film amassed Rs 129.6 crores globally. Jawan broke several records becoming the highest ever grosser in the history of cinema. The film was released on September 7 in three languages, marking the first-ever association of Shah Rukh Khan and director Atlee
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan | ലോക ബോക്സ് ഓഫീസിലും ഷാരൂഖിന്റെ 'ജവാൻ' സൂപ്പർ; നേടിയെടുത്തത് കോടികൾ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement