സുകുമാരിക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി മമ്മൂട്ടി; പഴയ വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Mammootty is seen dancing with Sukumari in a viral video | പ്രേക്ഷകർ ഇതുവരെയും സിനിമയിൽ കാണാത്ത ഡാൻസുമായി മമ്മൂട്ടി. വീഡിയോ വൈറൽ
മമ്മൂട്ടി സിനിമയിൽ ഡാൻസ് ചെയ്യാൻ അത്ര താൽപ്പര്യമില്ലാത്ത ആളാണ് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ പല സിനിമകളിലും നൃത്തത്തിൽ ഒരു കൈവച്ചയാളാണ് മമ്മുക്ക. ലാലേട്ടൻ ക്ലാസിക്കൽ നൃത്തം വരെ പഠിച്ചു ചെയ്തെങ്കിലും, മമ്മുക്ക തന്റേതായ ശൈലിയിൽ പലപ്പോഴും ചുവടുകൾ തീർത്തിട്ടുണ്ട്.
'മേഘം' സിനിമയിൽ മമ്മൂട്ടിയും ശ്രീനിവാസനും ചേർന്നുള്ള മാർഗഴിയെ മല്ലികയെ... എന്ന ഗാനരംഗം തന്നെ ഉദാഹരണം. അതുവരെ എണ്ണം പറഞ്ഞ വേഷങ്ങൾ ചെയ്ത മമ്മുക്ക, കേണൽ ആയപ്പോഴാണ് ഒരു ഫുൾ നൃത്തരംഗത്തിൽ ചുവടുകൾ തീർത്തത്.
അതിന് മുൻപും ഇല്ലെന്നല്ല കേട്ടോ, മാനേ മധുരക്കരിമ്പേ... എന്ന ഗാനത്തിൽ മമ്മുക്ക പൊടിക്ക് ഡാൻസ് കളിക്കുന്നുണ്ട്. പിന്നീട് 'രാജമാണിക്യം' എന്ന സിനിമയിലും മറ്റുമെല്ലാം അദ്ദേഹം വീണ്ടും ആ കഴിവ് പുറത്തെടുത്തു.
ഏറ്റവും രസകരമായി മമ്മുക്കയിലെ നർത്തകനെ കാണണമെങ്കിൽ 'തുറുപ്പുഗുലാൻ' സിനിമയിലേക്ക് കണ്ണോടിക്കണം. കൊച്ചുകുട്ടികൾക്കൊപ്പം നൃത്തം അഭ്യസിക്കാൻ വരുന്ന ഗുലാൻ സൃഷ്‌ടിക്കുന്ന ഡാൻസ് സ്‌കൂളിലെ രസകരമായ നിമിഷങ്ങൾ ഈ സിനിമയിലുണ്ട്. നൃത്തം പഠിക്കുന്ന ഗുലാന്റെ തൊഴി ഏൽക്കേണ്ടി വരുന്ന കുട്ടികൾ സങ്കടത്തോടെ അക്കാര്യം പരാതിപ്പെടുമ്പോൾ നിസഹായനായി മറുപടി പറയുന്ന ഗുലാൻ അത്രയേറെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പൊന്നമ്മ ബാബുവാണ് നൃത്താധ്യാപികയുടെ റോളിൽ എത്തിയത്.
advertisement
എന്നാൽ അക്കണ്ടതൊന്നുമല്ല മക്കളേ, മമ്മുക്കയുടെ ഡാൻസ്. ഇതാണ് ഒറിജിനൽ ഡാൻസ്. ഏതു വേദിയെയും കയ്യിലെടുക്കാൻ കഴിവുള്ള സുകുമാരി അമ്മയ്‌ക്കൊപ്പം സ്റ്റേജിൽ കടന്നു വന്ന് അടിപൊളി സ്റ്റെപ്പുകൾ ഇടുന്ന മമ്മുക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ.
എന്നടീ രാക്കമ്മ... എന്ന് തുടങ്ങുന്ന തമിഴ് ഗാനം മൈക്കെടുത്തു കൊണ്ട് പാടി നൃത്തം ചെയ്യുകയാണ് സുകുമാരിയമ്മ. ചുരിദാർ ധരിച്ച് സുന്ദരിയും സർവോപരി സന്തോഷവതിയുമായി നൃത്തം ചെയ്യുന്നു സുകുമാരിയമ്മ. അതിനിടയിലേക്ക് കണ്ടാൽ സീരിയസ് ഭാവമുള്ള കോട്ടും സ്യൂട്ടും അണിഞ്ഞെത്തുകയാണ് മമ്മുക്ക. (വീഡിയോ ചുവടെ)
advertisement
advertisement
ഒട്ടും വൈകിയില്ല, സുകുമാരിയമ്മ പാട്ട് തുടർന്നു. മമ്മുക്ക അതാ വേദിയെ പിടിച്ചുകുലുക്കി സ്റ്റെപ്പുകൾ ഒന്നൊന്നായി പുറത്തിടാൻ തുടങ്ങി.
ഒറ്റ സ്റ്റെപ്പല്ല, നല്ല വെറൈറ്റി ഉള്ള പല പല സ്റ്റെപ്പുകളാണ് മമ്മുക്കയുടെ കയ്യിൽ. ഒപ്പം സുകുമാരിയമ്മയും നൃത്തം തുടർന്നു. ഒടുവിൽ 'താങ്ക് യു മമ്മൂസ്' എന്ന് പറഞ്ഞ് മമ്മുക്കയെ അഭിനന്ദിക്കാൻ കൂടി സുകുമാരിയമ്മ മറന്നില്ല.
മമ്മുക്ക തകർത്താടിയെങ്കിലും, ആർക്കും സിനിമയിൽ ഇത്തരമൊരു രംഗം കാണാൻ ഇതുവരെയും അവസരം ലഭിച്ചില്ല എന്നകാര്യം മറന്നുകൂടാ.
advertisement
Summary: A rare video on internet shows actor Mammootty dancing along with with yesteryear actor Sukumari
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2021 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സുകുമാരിക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി മമ്മൂട്ടി; പഴയ വീഡിയോ വൈറൽ