Dhyan Sreenivasan | ഇല്ല കൊല്ലില്ല; ധ്യാൻ ശ്രീനിവാസൻ പാടിയ 'കൊന്നെടീ പെണ്ണേ' പുറത്തിറങ്ങി

Last Updated:

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്

ഗാനാലാപനമേഖലയില്‍ താനും ഏട്ടനെക്കാളും ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ‘കൊന്നെടീ പെണ്ണേ’ ഗാനം പുറത്തിറങ്ങി. ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ധ്യാന്‍ നായകനായ ‘നദികളില്‍ സുന്ദരി യമുന’.
സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.
advertisement
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം.
advertisement
ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -അജയന്‍ മങ്ങാട്. മേക്കപ്പ് – ജയന്‍ പൂങ്കുളം കോസ്റ്റ്യും – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസെെന്‍- അനിമാഷ്, വിജേഷ് വിശ്വം.
ഫിനാന്‍സ് കണ്‍ട്രോളര്‍- അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ് – യെല്ലോടൂത്ത്.
advertisement
Summary: Dhyan Sreenivasan proves his singing chops with a new song from the movie Nadikalil Sundari Yamuna. The film set on the premises of the life in a village, the plot revolves around the life of two young men, played by Dhyan and Aju Varghese. His song ‘Konnedi Penne’ was released the other day
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Dhyan Sreenivasan | ഇല്ല കൊല്ലില്ല; ധ്യാൻ ശ്രീനിവാസൻ പാടിയ 'കൊന്നെടീ പെണ്ണേ' പുറത്തിറങ്ങി
Next Article
advertisement
റോങ് നമ്പറിൽ 60കാരി 35കാരനുമായി കടുത്ത പ്രണയത്തിലായി വിവാഹം കഴിച്ചു; കൈയ്യോടെ പിടികൂടി ഭർത്താവും മകനും
റോങ് നമ്പറിൽ 60കാരി 35കാരനുമായി കടുത്ത പ്രണയത്തിലായി വിവാഹം കഴിച്ചു; കൈയ്യോടെ പിടികൂടി ഭർത്താവും മകനും
  • ബിഹാറിൽ നമ്പർ മാറി ഫോൺ വിളിച്ചതിലൂടെ 60കാരി 35കാരനുമായി പ്രണയത്തിലായി വിവാഹം കഴിച്ചു

  • സ്ത്രീയുടെ ഭർത്താവും മകനും ഇരുവരെയും ബസ് സ്റ്റാൻഡിൽ പിടികൂടി ജനക്കൂട്ടത്തിന് മുന്നിൽ മർദിച്ചു

  • സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി, ദമ്പതികൾ ഇപ്പോൾ പോലീസ് സംരക്ഷണത്തിലാണെന്ന് റിപ്പോർട്ട്

View All
advertisement