• HOME
 • »
 • NEWS
 • »
 • film
 • »
 • Nadikalil Sundari Yamuna | നായകരായി ധ്യാനും അജുവും; 'നദികളിൽ സുന്ദരി യമുന' ചിത്രീകരണം ആരംഭിച്ചു

Nadikalil Sundari Yamuna | നായകരായി ധ്യാനും അജുവും; 'നദികളിൽ സുന്ദരി യമുന' ചിത്രീകരണം ആരംഭിച്ചു

നടൻ ബൈജു സന്തോഷ് സ്വിച്ചോൺ ചെയ്തു

നദികളിൽ സുന്ദരി യമുന

നദികളിൽ സുന്ദരി യമുന

 • Share this:
  ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), അജു വർ​ഗീസ് (Aju Varghese) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'നദികളിൽ സുന്ദരി യമുന' (Nadikalil Sundari Yamuna) എന്ന ചിത്രം കണ്ണൂർ തളിപ്പറമ്പിൽ ആരംഭിച്ചു.

  നടൻ ബൈജു സന്തോഷ് സ്വിച്ചോൺ ചെയ്തതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. മുൻ എം.എൽ.എ. ടി.വി. രാജേഷ് ഫസ്റ്റ് ക്ലാപ്പും നൽകി. കണ്ണൂരിലെ നാട്ടുമ്പുറത്ത് നടക്കുന്ന കഥയാണിത്. കണ്ണൂരിൻ്റ സംസ്ക്കാരവും, ആചാരങ്ങളും, വിശ്വാസങ്ങളും, രാഷ്ടീയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായിയുണ്ട്. ഇതെല്ലാം കോർത്തിണക്കി തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ്  ചിത്രത്തിൻ്റെ അവതരണം.

  കണ്ണൻ, വിദ്യാധരൻ എന്നീ സുഹൃത്തുക്കളുടെ കഥയാണ് 'നദികളിൽ സുന്ദരി യമുന' പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.

  സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, മനോജ്.കെ.യു., നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, രേവതി ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട് എന്നിവരും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

  കലാസംവിധാനം -അജയൻ മങ്ങാട്, മേക്കപ്പ് - ജയൻ പൂങ്കുളം, കോസ്റ്റ്യും - ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിജിൻ ജെസ്സി, ഫിനാൻസ് കൺട്രോളർ- അഞ്ജലി നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ - മെഹമൂദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദി പുലം, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.  Also read: Dasara | മാസായി നാനിയുടെ 'ധൂം ധൂം ദോസ്ഥാൻ'; ദസറയിലെ സിംഗിൾ നേടിയത് അരക്കോടിയിലേറെ വ്യൂസ്

  നാനിയുടെ (Nani) മാസ് ആക്ഷൻ ചിത്രം ദസറയിലെ (Dasara movie) ആദ്യ സിംഗിൾ 'ധൂം ധൂം ദോസ്ഥാൻ' ദസറയ്ക്ക് പുറത്തിറങ്ങി. ഗാനം അരക്കടിയിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്.

  സന്തോഷ് നാരായൺ ഈണം പകർന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാൻ' കിടിലൻ നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആയാണ് ഒരുക്കിയിട്ടുള്ളത്.

  സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി.
  Published by:Meera Manu
  First published: