വീണ്ടും സി.ഐ.ഡി. മൂസയായി ദിലീപ്; ഹരിശങ്കറിന്റെ മ്യൂസിക് ആൽബത്തിൽ മാസ്സ് എൻട്രി
- Published by:user_57
- news18-malayalam
Last Updated:
Dileep makes a comeback as CID Moosa in Harisankar's music album | 18 വർഷങ്ങൾക്ക് ശേഷം സി.ഐ.ഡി. മൂസയായി ദിലീപിന്റെ മാസ് എൻട്രി
നീണ്ട 18 വർഷങ്ങൾക്ക് ശേഷം സി.ഐ.ഡി. മൂസയായി ദിലീപിന്റെ മാസ് എൻട്രി. ഗായകൻ ഹരിശങ്കറിന്റെ പ്രഗതി ബാൻഡ് അവതരിപ്പിച്ച സി.ഐ.ഡി. മൂസ എന്ന ആൽബത്തിലാണ് മൂസയായി ദിലീപിന്റെ മാസ് എൻട്രി.
ഈ ആൽബത്തിൽ സി.ഐ.ഡി. മൂസയിലെ തീം സോംഗ് ആണ് വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഒടുവിൽ ഗായകന്റെ ഫ്ലാറ്റിലേക്ക് മൂസ കടന്നു വരികയാണ്. തന്റെ അനുവാദമില്ലതെ തന്റെ പാട്ട് മറ്റൊരു രീതിയിൽ പാടാൻ എടുത്തതിനെ ചോദ്യം ചെയ്യാൻ കൂടിയാണ് ഈ വരവ്. മാത്രവുമല്ല, തന്റെ പ്രിയപ്പെട്ട നായ അർജുൻ എവിടെ എന്ന് ചോദിച്ചുകൊണ്ടുള്ള വരവ് കൂടിയാണ്. അർജുൻ അകത്തുണ്ട് എന്ന് പറയുന്നതും, ഫ്ലാറ്റിനുള്ളിലേക്ക് കയറിപ്പോകുന്ന മൂസയിലാണ് ആൽബം അവസാനിക്കുന്നത്.
2003ൽ പുറത്തിറങ്ങിയ ചിത്രം പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും അഭിനയ പാടവം കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മൂലംകുഴി സഹദേവൻ ആയി ദിലീപ് നായക വേഷത്തിലും, മീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഭാവന നായികയായും വേഷമിട്ടു. പൊലീസുകാരന്റെ മകനായ സഹദേവന് അച്ഛന്റെ പാതയിൽ ഉന്നതങ്ങളിൽ എത്താനാണ് മോഹം. അതിനായി ശ്രമങ്ങൾ പലതു നടക്കുന്നുണ്ടെങ്കിലും ഉന്നതരുടെ കണ്ണിലെ കരടായി മാറുന്ന സഹദേവനു അത് സാധ്യമാവാതെ വരുന്നു. (ആൽബം ചുവടെ)
advertisement
ജോണി ആന്റണി സംവിധാനം ചെയ്ത സിനിമയുടെ ഒരു നിർണായക വഴിത്തിരിവിന് കാരണം ആകുന്നത് ക്യാപ്റ്റൻ രാജു അവതരിപ്പിച്ച കരുണൻ ചന്തക്കവല എന്ന കഥാപാത്രമാണ്. വളരെ കുറച്ചു നേരത്തെ വേഷം കൊണ്ട് തന്നെ ഈ കഥാപാത്രം ഒത്തിരി പ്രാധാന്യം അർഹിക്കുന്നു. ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ആശിഷ് വിദ്യാർത്ഥി, പറവൂർ ഭരതൻ തുടങ്ങിയ താര നിരയും അണിനിരന്നു. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും പിന്നീട് മൊഴിമാറ്റം ചെയ്യപ്പെട്ടു.
advertisement
ഇക്കഴിഞ്ഞ ലോക അനിമേഷൻ ദിനത്തിൽ സിനിമയുടെ അനിമേഷൻ പതിപ്പിറക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ-സിബി കെ. തോമസാണ്.
Summary: After a long hiatus of 18 years, an all-time hit of Malayalam film industry, CID Moosa, is making a comeback in the form of a music album. An improvised version of the song is presented by singer Harisankar and his music band Pragathi. Towards the end of the song, hero Dileep makes a surprise entry
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 10, 2021 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വീണ്ടും സി.ഐ.ഡി. മൂസയായി ദിലീപ്; ഹരിശങ്കറിന്റെ മ്യൂസിക് ആൽബത്തിൽ മാസ്സ് എൻട്രി