കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് (പെപ്പെ), അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചാവേർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ടീസർ ഔദ്യോഗികമായി പുറത്തുവിട്ടത്. അടിമുടി സസ്പെൻസ് നിറച്ചാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്.
അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. നേരത്തേ, തിയേറ്ററുകളിൽ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍.
Also Read- റിലീസ് ഫെബ്രുവരിയിൽ; ജോജു ജോർജ് ചിത്രം ‘ഇരട്ട’ തിയേറ്ററുകളിലേക്ക്
ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവരായിരുന്നു പോസ്റ്റർ പുറത്തിറക്കിയത്.
ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ചാവേർ. തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.