സുകുമാര 'കുറുപ്പ്' വീണ്ടും; ദുൽഖർ ചിത്രത്തിന് തുടക്കമായി

Last Updated:

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ സമ്മാനമായി റിലീസ് ചെയ്തിരുന്നു

കൊച്ചി: മലയാളത്തിന്റെ പ്രിയ ഡിക്യുവായ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പ് ആയി വേഷമിടുന്ന കുറുപ്പ് എന്ന ചിത്രത്തിന്‍റെ പൂജ നടന്നു. ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള പ്രമുഖർ പൂജാ ചടങ്ങിൽ പങ്കെടുത്തു. ക്യാമറ സ്വിച്ച് ഓൺ കർമ്മം ദുൽഖർ നിർവ്വഹിച്ചു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ സമ്മാനമായി റിലീസ് ചെയ്തിരുന്നു ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.  വേഫെറർ ഫിലിംസ്, എം സ്റ്റാർ ഫിലിംസ് എന്നിവയുടെ സംയുക്ത നിർമ്മാണ സംരംഭമാണ്.
കേരളത്തിലെ ഏറ്റവും പ്രമാദ ക്രിമിനൽ കേസ് ആയിരുന്നു സുകുമാര കുറുപ്പ് സംഭവം. കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കുന്നതിന് ആള്‍മാറി കൊലപാതകം നടത്തി താനാണ് മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്. ഇതിനായി ചാക്കോ എന്നയാളെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഈ കേസില്‍ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പ് മരിച്ചെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍ അതല്ല, കുറുപ്പ് വേഷം മാറി ജീവിച്ചിരിപ്പുണ്ടെന്നാണ് വേറൊരു വിഭാഗത്തിന്റെ വാദം.
advertisement
സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖുര്‍ സല്‍മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോയ്ക്കും കൂതറയ്ക്കും ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത പ്രൊജക്ടുമായി എത്തുന്നത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നു ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. 'കുറുപ്പിന്റെ' പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
സുകുമാര 'കുറുപ്പ്' വീണ്ടും; ദുൽഖർ ചിത്രത്തിന് തുടക്കമായി
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement