തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില് ചലച്ചിത്രതാരങ്ങള് പ്രതിഫലം കുറയ്ക്കും. ഇക്കാര്യം ആവശ്യപ്പെട്ട് അംഗങ്ങള്ക്ക് കത്ത് നല്കും. കൊച്ചിയില് ചേര്ന്ന അമ്മ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം.
കോവിഡിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചലച്ചിത്ര താരങ്ങളും സാങ്കേതികപ്രവര്ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കള് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്ന്നാണ് അമ്മ എക്സിക്യൂട്ടീവ് വിഷയം ചര്ച്ച ചെയ്തത്.
പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം അമ്മ അംഗീകരിച്ചു. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ അംഗങ്ങള്ക്കും കത്ത് അയയ്ക്കും. ഇക്കാര്യം പ്രോഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അംഗങ്ങള്ക്ക് നല്കിയ കത്തിന്റെ വിവരം കൂടി ഉള്പ്പെടുത്തി ആയിരിക്കും പ്രോഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്കുക.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് കൊച്ചിയില് നടന്ന യോഗത്തില് മോഹന്ലാലടക്കം വീഡിയോ കോണ്ഫറന്സ് വഴിയാണ് പങ്കെടുത്തത്. ലോക്ക്ഡൗണ് പ്രോട്ടോക്കോള് ലംഘിച്ച് കണ്ടയിന്മെന്റ് സോണിലുള്ള ഹോട്ടലിലായിരുന്നു യോഗം. പ്രതിഷേധം ശക്തമായതിനെ തുടര്ന്ന് യോഗം നിര്ത്തി വെയ്ക്കുകയും ചെയ്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.