HOME /NEWS /Film / Muttiah Muralitharan | മുത്തയ്യ മുരളീധരനായി മധുർ മിട്ടൽ; ക്രിക്കറ്റ് താരത്തിന്റെ ജന്മദിനത്തിൽ '800'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Muttiah Muralitharan | മുത്തയ്യ മുരളീധരനായി മധുർ മിട്ടൽ; ക്രിക്കറ്റ് താരത്തിന്റെ ജന്മദിനത്തിൽ '800'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മുത്തയ്യ മുരളീധരൻ, 800

മുത്തയ്യ മുരളീധരൻ, 800

മധിമലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ വേഷമിടും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഇന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് (Muttiah Muralitharan) 51-ാം ജന്മദിനം. ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മുരളീധരന്റെ ജീവചരിത്രം ‘800’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു.

    എം.എസ്. ശ്രീപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിൽ സ്ലംഡോഗ് മില്യണേർ താരം മധുർ മിട്ടൽ മുത്തയ്യ മുരളീധരനായി എത്തുന്നു. മധിമലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ വേഷമിടും. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ ‘കനിമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്താണ് തുടങ്ങിയത്.

    Also read: ‘ഇത് പവർ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രം’; ‘മലൈക്കോട്ടൈ വാലിബനെ’ കുറിച്ച് സ്റ്റണ്ട് മാസ്റ്റർ

    ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ചിത്രീകരിച്ച് ഷൂട്ടിങ്ങ് അവസാനിച്ചു. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്.

    നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് – വിവേക് രംഗാചരി, ഛായാഗ്രഹണം – ആർ.ഡി. രാജശേഖർ, സംഗീതം – ജിബ്രാൻ , എഡിറ്റർ – പ്രവീണ് കെ.എൽ., പ്രൊഡക്ഷൻ ഡിസൈനർ – വിദേശ്, പി.ആർ.ഒ. – ശബരി.

    First published:

    Tags: Biopic, Muttiah Muralitharan