നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Santhosham movie | അമിത് ചക്കാലക്കലും, അനു സിത്താരയും; 'സന്തോഷം' സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

  Santhosham movie | അമിത് ചക്കാലക്കലും, അനു സിത്താരയും; 'സന്തോഷം' സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

  First look of Amith Chakalakkal Anu Sithara movie Santhosham got released | ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു

  സന്തോഷം

  സന്തോഷം

  • Share this:
   അമിത് ചക്കാലക്കല്‍ (Amith Chakalakkal), അനു സിത്താര (Anu Sithara) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' (Santhosham movie) എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   മീസ്എന്‍സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു.

   കാര്‍ത്തിക് എ. ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്ക്കല്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: 'പള്ളീൽ പോയി പറഞ്ഞാൽ മതി അത്'; ചിരി പടർത്തി ലാൽ ജോസിന്റെ 'മ്യാവൂ' ട്രെയിലർ

   സൗബിന്‍ ഷാഹിര്‍ (Soubin Shair), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ (Official trailer) റിലീസായി. ചിരിക്കാൻ വകയുള്ള കുടുംബ ചിത്രമാണ് മ്യാവൂ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

   'അറബിക്കഥ', 'ഡയമണ്ട് നെക്ലെയ്സ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ്​ മ്യാവൂ. ചിത്രത്തിൽ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.

   തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു.
   Published by:user_57
   First published: