Philips movie | ബിറ്റിയെയും, ബ്ലെസിയെയും കിട്ടി; 'ഹെലൻ' ടീം ഒന്നിക്കുന്ന പുതിയ ചിത്രം 'ഫിലിപ്സ്'

Last Updated:

First look of Philips movie is out | വ്യത്യസ്തത നിറഞ്ഞ കാസ്റ്റിംഗ് കോൾ വീഡിയോ കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് 'ഫിലിപ്സ്'

ഫിലിപ്സ്
ഫിലിപ്സ്
തീർത്തും വ്യത്യസ്തമായ കാസ്റ്റിങ് കാൾ (casting call) നടത്തി ശ്രദ്ധേയമായ നടൻ മുകേഷിന്റെ (actor Mukesh) വീഡിയോ പലരും കണ്ടുകാണും. രണ്ടു പെണ്മക്കളെ വിളിക്കുന്ന അച്ഛനും, അവർ രണ്ടുപേരെയും കണ്ടെത്തണം എന്ന് പറയുന്ന മകനുമുള്ള വീഡിയോ ആണ് ചലച്ചിത്രത്തിന്റെ അണിയറക്കാർ പുറത്തിറക്കിയിരുന്നത്. ഇപ്പോൾ സിനിമയുടെ പേരും, ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
'ഹെലന്‍' ടീമും, ലിറ്റിൽ ബിഗ് ഫിലിംസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് 'ഫിലിപ്സ്' എന്നാണ് പേര്. ആൽഫ്രെഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്. 'ഹെലൻ' സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ മുകേഷിന്റെ മക്കകളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ ആയിരുന്നു വൈറലായി മാറിയത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ജെയ്സൺ ജേക്കബ്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്.
advertisement
Also read: മുനമ്പം ഹാർബർ വിട്ട് പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെ നേപ്പാളിലെത്തി? പൊട്ടിച്ചിരിയുമായി 'തിരിമാലി' ട്രെയ്‌ലർ
മുനമ്പം ഹാർബർ വിട്ട് ഇതുവരെ പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെയാണ് നേപ്പാളിലെത്തിയത്? ബേബിയോടും കുടുംബത്തോടും കോടതി കനിയുമോ? ലോകത്തിലെ ഏറ്റവും അപകടകരമായ ലുക്ല എയർപോർട്ടിൽ ഇവർ എത്തിയതെന്തിന്? സസ്‌പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും 'തിരിമാലി' എന്ന സൂചന നൽകുകയാണ് പുറത്തുവന്ന ട്രെയ്‌ലർ.
ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സൈന മൂവീസ് റിലീസ് ചെയ്തു. കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ട്രെയ്ലർ സൂചന നൽകുന്നു.
advertisement
ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസ് നിർമ്മിച്ച 'തിരിമാലി' രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്നു. സംവിധായകനൊപ്പം സേവ്യർ അലക്സ് തിരക്കഥ എഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- നിഷാദ് സി. ഇസെഡ്, ഛായാഗ്രഹണം - ഫൈസൽ അലി. എഡിറ്റിങ് - വി.സാജൻ. ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന- വിവേക് മുഴക്കുന്ന്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Philips movie | ബിറ്റിയെയും, ബ്ലെസിയെയും കിട്ടി; 'ഹെലൻ' ടീം ഒന്നിക്കുന്ന പുതിയ ചിത്രം 'ഫിലിപ്സ്'
Next Article
advertisement
സംസ്കൃതഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാത്യാധിക്ഷേപം നടത്തിയെന്ന വാർത്തയിൽ അടിയന്തരാന്വേഷണം: മന്ത്രി ബിന്ദു
സംസ്കൃതഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാത്യാധിക്ഷേപം നടത്തിയെന്ന വാർത്തയിൽ അടിയന്തരാന്വേഷണം: മന്ത്രി ബിന്ദു
  • മന്ത്രിയുടെ നിർദ്ദേശപ്രകാരം ജാത്യാധിക്ഷേപ ആരോപണത്തിൽ അടിയന്തരാന്വേഷണം നടത്തും.

  • കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

  • സംഭവം സർവ്വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി.

View All
advertisement