advertisement

ബാച്ചിലർ ലൈഫ് ഓർമ്മിപ്പിക്കുന്ന കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഫസ്റ്റ് ലുക്

Last Updated:

First look poster of Karnan Napolean Bhagath Singh movie is here | കർണ്ണൻ, നെപ്പോളിയൻ ഭഗത്സിംഗ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി

കർണ്ണൻ, നെപ്പോളിയൻ ഭഗത്സിംഗ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. പ്രഖ്യാപനം മുതൽ പേര് കൊണ്ടുതന്നെ ശ്രദ്ധനേടിയ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത്സിംഗ്.
ഒരു സാങ്കൽപ്പിക ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും ക്രൈം ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്. പ്രണയത്തിനും സൗഹൃദത്തിനും സസ്പൻസുകൾക്കും ഊന്നൽ നൽകി ഒരുങ്ങുന്ന കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ് എല്ലാത്തരം പ്രേക്ഷകരേയും ത്രില്ലടിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി. മോഹൻ ആണ്.
കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്സിംഗിലൂടെ നായക നിരയിലേക്കെത്തുകയാണ്. മലയാള സിനിമയിലെ നാൽപതോളം നടീനടൻമാരാണ് ഈ ചിത്രത്തിലുള്ളത്.
advertisement
എൽദോ മാത്യൂ, അൽത്താഫ് സലീം, അനീഷ് ഗോപാൽ, ഇന്ദ്രൻസ്, ജോയ് മാത്യൂ, നന്ദു, ജാഫർ ഇടുക്കി, സുധീർ കരമന, റോണി ഡേവിഡ്, വിജയകുമാർ, കൊച്ചുപ്രേമൻ, സുനിൽ സുഖദ, ബോബൻ സാമുവേൽ, അബു സലീം, നാരായണൻകുട്ടി, ബിജുകുട്ടൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ബാലാജി, അപ്പാ ഹാജ, വിഷ്ണു പുരുഷൻ, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷൈജു അടിമാലി, കോട്ടയം പദ്മൻ, ഷിൻസ്, സന്തോഷ്,  ആദ്യാ പ്രസാദ്, ആര്യാ മണികണ്ഠൻ, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ, കുളപ്പുള്ളി ലീലാ, മോളി കണ്ണമ്മാലി, രശ്മി ബോബൻ, ഷൈനി സാറാ, അമ്പിളി നിലമ്പൂർ, ദേവകിയമ്മ, വിനീഷാ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
advertisement
റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി. മോഹൻ എന്നിവരുടെ രചനയിൽ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം രഞ്ജിൻ രാജ്. കെ.എസ്. ഹരിശങ്കർ, ഉണ്ണി മേനോൻ, കണ്ണൂർ ഷെരീഫ്, സിയാ ഉൾഹഖ്, രഞ്ജിൻ രാജ് എന്നിവർ പാടിയിരിക്കുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ബാച്ചിലർ ലൈഫ് ഓർമ്മിപ്പിക്കുന്ന കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഫസ്റ്റ് ലുക്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement