Sree Muthappan | ജോയ് മാത്യു, അശോകൻ, അനുമോൾ; 'ശ്രീ മുത്തപ്പൻ' ആദ്യഘട്ട ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി

Last Updated:

പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തം ആദ്യമായാണ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്

ശ്രീ മുത്തപ്പൻ
ശ്രീ മുത്തപ്പൻ
ജോയ് മാത്യു (Joy Mathew), അശോകൻ (Ashokan), അനുമോൾ (Anumol) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ‘ശ്രീ മുത്തപ്പൻ’ (Sree Muthappan) എന്ന ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി. പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ സച്ചു അനീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, ധീരജ് ബാല തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളായ കോക്കാടാൻ നാരായണൻ, കൃഷ്ണൻ നമ്പ്യാർ, വിനോദ് മൊത്തങ്ങ, ശ്രീഹരി മാടമന, പ്രഭുരാജ്, സുമിത്ര രാജൻ, ഉഷ പയ്യന്നൂർ, അക്ഷയ രാജീവ്, ബേബി പൃഥി രാജീവൻ എന്നിവരും അഭിനയിക്കുന്നു.
റെജി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ധീരജ് ബാല, ബിജു കെ. ചുഴലി, മുയ്യം രാജൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. മുയ്യം രാജൻ എഴുതിയ വരികൾക്ക് രമേഷ് നാരായൺ സംഗീതം പകരുന്നു. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തം ആദ്യമായാണ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്.
advertisement
എഡിറ്റിങ്- രാംകുമാര്‍, തിരക്കഥാഗവേഷണം – പി.പി. ബാലകൃഷ്ണ പെരുവണ്ണാന്‍, ആർട്ട് ഡയറക്ടർ – മധു വെള്ളാവ്, മേക്കപ്പ് – പീയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ് – വിനോദ്കുമാര്‍, വസ്ത്രാലങ്കാരം – ബാലചന്ദ്രൻ പുതുക്കുടി, സ്റ്റില്‍സ് – വിനോദ് പ്ലാത്തോട്ടം. കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പി.ആര്‍.ഒ. – എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sree Muthappan | ജോയ് മാത്യു, അശോകൻ, അനുമോൾ; 'ശ്രീ മുത്തപ്പൻ' ആദ്യഘട്ട ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി
Next Article
advertisement
ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എടുക്കുന്നതായി റിപ്പോർട്ട്
ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എടുക്കുന്നു
  • പാക് സർക്കാർ പ്രളയദുരിതാശ്വാസ ഫണ്ട് ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനർനിർമിക്കാൻ ഉപയോഗിച്ചതായി റിപ്പോർട്ട്.

  • മുരിദ്‌കെയിലെ മര്‍കസ് തൊയ്ബ പുനർനിർമിക്കാൻ പാക് സർക്കാർ നാല് കോടി രൂപ നൽകിയതായി വെളിപ്പെടുത്തൽ.

  • ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനർനിർമിക്കുന്നത് ഇസ്ലാമാബാദിന്റെ ഇരട്ടത്താപ്പിനെ പ്രതിഫലിപ്പിക്കുന്നു.

View All
advertisement