Shine Tom Chacko | ഇനി പാടി ഷൈൻ ചെയ്യും; പതിമൂന്നാം രാത്രിയിൽ ഷൈൻ ടോം ചാക്കോ പാടിയ ഗാനം

Last Updated:

ഷൈൻ ടോം ചാക്കോ ആലപിച്ച 'കൊച്ചിയാ' എന്ന ഗാനം പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ
‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി നടൻ ഷൈൻ ടോം ചാക്കോ (Shine Tom Chacko) ആലപിച്ച ‘കൊച്ചിയാ’ എന്ന ഗാനം പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നത്. പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. D2K ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ച് നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പരമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
രാജു ജോർജ് ആണ് ‘കൊച്ചിയാ…’ എന്ന പാട്ടിനു വേണ്ടി വരികൾ കുറിച്ച് സംഗീതം പകരുന്നത്. ഷൈൻ ടോമിനൊപ്പം ഗൗതം അനിൽകുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. ആശിഷ് ബിജുവാണ് പാട്ടിനു വേണ്ടി കീബോർഡ് വായിച്ചിരിക്കുന്നത്. വരുൺ കുമാര്‍ സാക്സോഫോണിലും പുല്ലാങ്കുഴലിലും ഈണമൊരുക്കി. ഷെരോൺ റോയ് ഗോമസ് പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നു.
പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും ലീവ് കഴിഞ്ഞ് കൊച്ചിയിലെ തുണിക്കടയിൽ വീണ്ടും ജോലിക്കായി എത്തുന്ന മാളവിക, തിരുവനന്തപുരത്ത് ഐ ടി കമ്പനിയിൽ ട്രെയിനറായി ജോലി ചെയ്യുന്ന വിനോദ് എബ്രഹാം ജോലി സംബന്ധമായ മീറ്റിംഗിനായി ഇതേ ദിവസം കൊച്ചിയിലേക്ക് എത്തുന്നു.
advertisement
തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും എത്തുന്നു.
advertisement
ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ, അസിം ജമാൽ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അനിൽ പെരുമ്പളം, സെബി ആലുവ അജീഷ് ജനാർദ്ദനൻ, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രഹണം ആർ.എസ്. ആനന്ദകുമാർ, തിരക്കഥ- ദിനേശ് നീലകണ്ഠൻ, എഡിറ്റർ- വിജയ് വേലുക്കുട്ടി, ആർട്ട്- സന്തോഷ് രാമൻ, സംഗീതം- രാജു ജോർജ്, സൗണ്ട് ഡിസൈൻ- ആശിസ് ഇല്ലിക്കൽ, കളറിസ്റ്റ്- വിവേക് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- എ.ആർ. കണ്ണൻ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, കോസ്റ്റ്യൂംസ്- അരവിന്ദ് കെ.ആർ., സ്റ്റണ്ട്സ്- മാഫിയ ശശി, മേക്കപ്പ്- മനു മോഹൻ, കൊറിയോഗ്രാഫി- റിഷ്ധാൻ, സ്റ്റിൽസ്- ഇകുട്ട്സ് രഘു, വി.എഫ്.എക്സ്.- ഷിനു (മഡ് ഹൗസ്), പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, എ. എസ്. ദിനേശ്; ഡിസൈൻസ്- പപ്പാവെറോസ് അറ്റലിയർ ട്ടോഗിൾ. ചിത്രം ജൂലൈ റിലീസായി തീയറ്ററിൽ എത്തും. വിതരണം എസ്.എം.കെ. റിലീസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Shine Tom Chacko | ഇനി പാടി ഷൈൻ ചെയ്യും; പതിമൂന്നാം രാത്രിയിൽ ഷൈൻ ടോം ചാക്കോ പാടിയ ഗാനം
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement