Voice of Sathyanathan | നാടൻ ശീലു തുളുമ്പുന്ന ഗാനം; ദിലീപ് ചിത്രം 'വോയിസ് ഓഫ് സത്യനാഥനിൽ' നിന്നും
- Published by:user_57
- news18-malayalam
Last Updated:
സൂരജ് സന്തോഷ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച 'ഓ പർദേശി...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
നടൻ ദിലീപിനെ (Actor Dileep) കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ (Voice of Sathyanathan) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച ‘ഓ പർദേശി…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച ‘ഓ പർദേശി…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജൂലായ് 14ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’.
advertisement
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ.എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, നീതു ഷിനോജ്; കോ പ്രൊഡ്യൂസർ- രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ.പി., ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു.എ.ഇ.).
advertisement
ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈന്‍- ടെന്‍ പോയിന്റ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: First song from Dileep movie Voice of Sathyanthan is out. Actor Veena Nandakumar is playing female lead. Lyrical video song is currently being released on YouTube
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 29, 2023 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Voice of Sathyanathan | നാടൻ ശീലു തുളുമ്പുന്ന ഗാനം; ദിലീപ് ചിത്രം 'വോയിസ് ഓഫ് സത്യനാഥനിൽ' നിന്നും