Lovefully Yours Veda | രജിഷ വിജയന്റെ 'ലവ്ഫുളി യുവർസ് വേദ'; സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

Last Updated:

കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ലവ് ഫുള്ളി യുവേഴ്സ് വേദ
ലവ് ഫുള്ളി യുവേഴ്സ് വേദ
രജിഷ വിജയനും, ശ്രീനാഥ് ഭാസിയും, വെങ്കിടേഷും, അനിഖ സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന ‘ലവ്ഫുള്ളി യുവർസ് വേദ’യിലെ (Lovefully Yours Veda) ആദ്യ ഗാനം പുറത്തിറങ്ങി. രതി ശിവരാമന്റെ വരികൾക്ക് രാഹുൽ രാജ് ഒരുക്കിയ ‘ആകാശ പാലഴിയിൽ’ എന്ന പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്വേത മോഹനാണ്. റഫീഖ് അഹമ്മദും, ധന്യ സുരേഷ് മേനോനുമാണ് മറ്റ് ഗാനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.
R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കുമാർ എന്നിവരും എന്നിവരാണ് മറ്റു താരങ്ങൾ.. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുകയാണ് വേദയിലൂടെ. കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്നത്. ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസാണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
advertisement
കോ പ്രൊഡ്യൂസർ – അബ്ദുൽ സലീം, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രോജെക്റ്റ് കൺസൾടന്റ് – അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് – നിതിൻ സി.സി., എഡിറ്റർ – സോബിൻ സോമൻ, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ആർ.ജി. വയനാട്, സംഘട്ടനം – ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ – ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കോണ്ട്രോളർ – റെനി ദിവാകർ, സ്റ്റിൽസ് – റിഷാജ് മുഹമ്മദ്, ഡിസൈൻസ് – യെല്ലോടൂത്ത്, കളറിസ്റ് – ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് – സുൽഫിക്കർ, സൗണ്ട് ഡിസൈൻ – വിഷ്ണു പി.സി., പി.ആർ.ഒ. – എ.എസ്. ദിനേശ്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് – വൈശാഖ് സി. വടക്കേവീട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Lovefully Yours Veda | രജിഷ വിജയന്റെ 'ലവ്ഫുളി യുവർസ് വേദ'; സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
Next Article
advertisement
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
  • തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു

  • പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ പേര്, ഐഡി നമ്പർ, കാരണം എന്നിവ ഓൺലൈനിൽ പരിശോധിക്കാം

  • തെറ്റായ കാരണത്താൽ പുറത്തായവർ ഇന്ന് തന്നെ ഫോം സമർപ്പിച്ചാൽ പേര് പട്ടികയിൽ ഉൾപ്പെടുത്താം

View All
advertisement